തിരുവനന്തപുരം: ടീകോമിന് നഷ്ടപരിഹാരം നൽകി സ്മാർട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്തു നൽകി. വ്യവസ്ഥകൾ ലംഘിച്ചാൽ ടീകോമിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന കരാർ നിലനിൽക്കെ കമ്പനിക്ക് സർക്കാർ പണം നൽകുന്നത് സംസ്ഥാന താത്പര്യത്തിന് എതിരാണ്. ഒരുകാരണവശാലും ടീകോമിന് നഷ്ടപരിഹാരം നൽകാൻ പാടില്ല. ഭൂമി കച്ചവടമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന ആക്ഷേപം വ്യാപകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |