കൊല്ലം: 21ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾക്ക് തുടക്കമായി. ഇന്നലെ വൈകിട്ട് 4.30ന് ബീച്ചിൽ വനിതകളുടെയും പുരുഷന്മാരുടെയും കബഡി മത്സരം നടന്നു. കായിക മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മേയർ പ്രസന്ന ഏണസറ്റ് നിർവഹിച്ചു. വനിത വിഭാഗത്തിൽ മേയറുടെ ടീം, കളക്ടറുടെ ടീം, സായ്, സ്‌പോർട്‌സ് കൗൺസിൽ ടീം എന്നിങ്ങനെ നാല് ടീമുകളാണ് മത്സരിച്ചത്.
പുരുഷന്മാരുടെ മത്സരത്തിൽ ഡയാന ചിറക്കരത്താഴവും കൊല്ലം ഡി.ബി കബഡി ക്ലബുമാണ് മത്സരിച്ചത്. വനിതകളുടെ മത്സരത്തിൽ കളക്ടറുടെ ടീമിനെ തോൽപ്പിച്ച് മേയറുടെ ടീം വിജയികളായി. പുരുഷവിഭാഗത്തിൽ ഡയാന ചിറക്കരത്താഴവും വിജയികളായി.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും പ്രസിഡന്റ്സ് ട്രോഫി സ്‌പോർട്‌സ് കമ്മിറ്റി ചെയർമാനുമായ എക്‌സ്.ഏണസ്റ്റ് അദ്ധ്യക്ഷനായി. എ.ഡി.എം നിർമ്മൽ കുമാർ, സ്‌പോർട്‌സ് കമ്മിറ്റി കൺവീനർ കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |