കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാറിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.തിരുവനന്തപുരം ചാല വലിയശാല കാതിൽകടവ് ഉഷാഭവനിൽ കിരൺ (25) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4 ന് വകയാർ കോട്ടയംമുക്കിന് സമീപത്തെ ഗുരുമന്ദിരത്തിന് മുന്നിൽ നിയന്ത്രണംവിട്ട ബൈക്ക് ക്രാഷ് ബാരിയറിൽ ഇടിക്കുകയായിരുന്നു. വട്ടിയൂർക്കാവിലെ ബിരിയാണി റെസ്റ്റോറന്റിലെ ജീവനക്കാരനാണ്. സുഹൃത്തുക്കളുമൊത്ത് കോട്ടയത്തെ ഇല്ലിക്കൽ ഗുഹകാണാൻ പോയ ശേഷം മടങ്ങുമ്പോഴാണ് അപകടം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല അവിവാഹിതനാണ്. പിതാവ് : മണികണ്ഠൻ. സഹോദരൻ :അരുൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |