രാജ്യത്തെ ആറു കേന്ദ്ര സർവ്വകലാശാലകൾ പി എച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 1000 സീറ്റുകളുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റി, സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് ഒഡീഷ, നളന്ദ യൂണിവേഴ്‌സിറ്റി,സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് ഹരിയാന. സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് കർണ്ണാടക, ബാബാസാഹെബ് ഭീംറാവു അംബേദ്കർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്ക് ഡോക്ടറൽ പ്രോഗ്രാമിന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാനതീയതി ഓരോ യൂണിവേഴ്‌സിറ്റിയിലെ വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾ അതത് സർവകലാശാലയുടെ വെബ് സൈറ്റിൽ ലഭിക്കും.
ഐ.ബി.എം സൈബർ സെക്യൂരിറ്റി ഓൺലൈൻ ഇന്റേൺഷിപ്
ഐ.ബി.എം സൈബർ സെക്യൂരിറ്റി ഓൺലൈൻ ഇന്റേൺഷിപ് പ്രോഗ്രാമിന് കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ബിരുദ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറാഴ്ചയാണ് ഇന്റേൺഷിപ് കാലയളവ്. ഇന്റേൺഷിപ്പിന്റെ ഭാഗമായി പ്രോജക്ടുകളിൽ സൈബർ സെക്യൂരിറ്റി ഭീഷണികൾ കുറയ്ക്കാനുള്ള സ്‌കില്ലുകൾക്കു പ്രാധാന്യം ലഭിക്കും. www.aicte-india.
എം.എസ്‌സി സൈക്കോളജി @ സതേൺ ന്യൂഹാംപ് ഷെയർ യൂണിവേഴ്‌സിറ്റി
അമേരിക്കയിലെ സതേൺ ന്യൂഹാംപ് ഷെയർ യൂണിവേഴ്‌സിറ്റിയിൽ ഓൺലൈൻ എം.എസ്‌സി സൈക്കോളജി പ്രോഗ്രാമിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്, പോസ്റ്റ് സെക്കൻഡറി ടീച്ചർ, ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, കൗൺസിലർ, പരിശീലകൻ തുടങ്ങിയ തസ്തികകളിൽ പ്രവർത്തിക്കാം. www.in.snhu.edu.
എം.ബി.എ ഹെൽത്ത് കെയർ & ഹോസ്പിറ്റൽ മാനേജ്‌മെന്റ്
ചെന്നൈയിലെ എസ്.ആർ.എം യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ ഹെൽത്ത് കെയർ & ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓൺലൈൻ പ്രോഗ്രാമിന് അപേക്ഷിക്കാം. എ.ഐ.സി.ടി അംഗീകൃത പ്രോഗ്രാമാണിത്. വ്യവസായ മേഖലയ്ക്കിണങ്ങിയ ഹെൽത്ത് ടൂറിസം മാനേജ്‌മെന്റ്, ഹെൽത്ത് കെയർ ഓപ്പറേഷൻസ് മാനേജ്‌മെന്റ്, റിസ്‌ക് മാനേജ്‌മെന്റ്, ഹോസ്പിറ്റൽ ഇൻഫർമേഷൻ മാനേജ്മെന്റ് എന്നിവയ്ക്ക് കോഴ്‌സിൽ കൂടുതൽ പ്രാധാന്യം ലഭിക്കും. ബിരുദധാരികൾക്ക് അപേക്ഷിക്കാം. www.srmonline.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |