കഴക്കൂട്ടം: വളർത്തുനായയെ അഴിച്ചുവിട്ട് ഗൃഹനാഥനെ കടിപ്പിക്കുകയും കുപ്പിയിൽ പെട്രോളുമായെത്തി വീടിന് മുന്നിൽ തീയിട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ.നിരവധി കേസുകളിലെ പ്രതിയായ കഠിനംകുളം ചിറയ്ക്കൽ ചാരുവിളാകം വീട്ടിൽ കമ്രാൻ എന്ന വിളിക്കുന്ന സമീറിനെയാണ് (27) കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തത്. ജ്യാമില്ലാ വകുപ്പ് ചുമത്തി അറസ്റ്രുചെയ്ത ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4ഓടെ കഠിനംകുളം ചിറയ്ക്കലിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ സംഭവം. കുട്ടികളുള്ള വീടിന് മുന്നിലൂടെ വളർത്തുനായയെ കൊണ്ടുപോയത് വിലക്കിയതിനായിരുന്നു ആക്രമണം.ഒളിവിലായിരുന്ന പ്രതിയെ കഠിനംകുളം ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിൽ എസ്.അനൂപ്,എ.എസ്.ഐ ജ്യോതിഷ് കുമാർ,സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്,രാജേഷ് കുമാർ,പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്രുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |