ന്യൂഡൽഹി: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി ഐ.സി.യുവിൽ തുടരുന്നു. ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ ക്രമാനുഗതമായ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തെ ഐ.സി.യുവിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡിസംബർ 12നാണ് അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |