തിരുവനന്തപുരം: വാടകയ്ക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങളെ പരിശോധനയിലൂടെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ആലപ്പുഴ കളർകോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിനായി പ്രതിഫലം വാങ്ങി വാടകയ്ക്ക് നൽകുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്നും അനധികൃതമായി വാടകയ്ക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
വാഹന ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. ബന്ധുക്കൾക്ക് സുഹൃത്തുക്കൾക്കോ അത്യാവശ്യ ഘട്ടങ്ങളിൽ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും തെറ്റില്ല. എന്നാൽ സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റ് വ്യക്തികളുടെ ഉപയോഗത്തിനു വിട്ടു നൽകുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് കൊണ്ടുവരുകയോ കൊണ്ടു പോവുകയോ ചെയ്യുന്നതും പരസ്യം നൽകി വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതും ശിക്ഷാർഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |