നന്മണ്ട: ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം നടന്നു. 28 അങ്കണവാടികളിൽ നിന്നുള്ള 300 ഓളം കുട്ടികൾ പങ്കെടുത്തു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷയായി. ജില്ലാ സ്കൂൾ കലോത്സവം ജേതാവ് റസ്മിയ കെ.ടി മുഖ്യാതിഥിയായി. സി.കെ രാജൻ, ഹരിദാസൻ ഈച്ചരോത്ത്, റസിയ തോട്ടായി, പ്രതിഭാ രവീന്ദ്രൻ, കുണ്ടൂർ ബിജു, വിജിത കണ്ടിക്കുന്നുമ്മൽ, കവിത വടക്കേടത്ത്, വി.കെ നിത്യകല, ബിജിഷ സി.പി, സമീറ ഊളാറാട്ട്, എം ഗിരീഷ്, വി.കെ സാവിത്രി, സി.കെ ഗീത ,ബിനീഷ് ഏറാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |