മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സെവിയ്യയെ രണ്ടിനെതിരെ നാല് ഗോളുൾക്ക് കീഴടക്കി റയൽ മാഡ്രിഡ് ബാഴ്സയെ മറികടന്ന് പോയിന്റ് ടേബിളിൽ രണ്ടാമതെത്തി. എംബാപ്പെ,വാൽവെർഡെ,റോഡ്രിഗോ, ഡിയാസ് എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്. റൊമേറോയും ലൂക്കെബാക്കിയോയും സെവിയ്യയ്ക്കായി സ്കോർ ചെയ്തു. ഇതോടെ 18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റായ റയലും ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റ് മാത്രമായി. അത്ലറ്റിക്കോയ്ക്ക് 41 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 19 മത്സരങ്ങളിൽ നിന്ന് 38 പോയിന്റാണുള്ളത്. കഴിഞ്ഞ ദിവസം ബാഴ്സയെ 2-1ന് കീഴടക്കിയാണ് അത്ലറ്റിക്കോ സീസണിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്.
ബൈ ബൈ നവാസ്
റയലിനെതിരായ ഞായറാഴ്ചത്തെ മത്സരം സെവിയ്യയുടെ ക്യാപ്ടനും വിംഗറുമായ ജീസസ് നവാസിന്റെ പ്രൊഫഷണൽ കരിയറിലെ അവസാന കളിയായിരുന്നു. ഈ മാസം 31ഓടെ സെവിയ്യയുമായുള്ള തന്റെ കരാർ അവസാനിക്കുന്നതോടെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് നേരത്തേ തന്നെ 39കാരനായ നവാസ് അറിയിച്ചിരുന്നു. മത്സരത്തിന് മുമ്പ് റയലിന്റെയും സെവിയ്യയുടേയും താരങ്ങൾ നവാസിന് ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. സ്പെയിൻ ദേശീയ ടീമിലും മിന്നും പ്രകടനം കാഴ്ചവച്ച നവാസ് 2009 മുതൽ 2024വരെ 56 മത്സരങ്ങളിൽ രാജ്യത്തിന്റെ ജേഴ്സിയണിഞ്ഞു. 2010ൽ ലോകകപ്പും 2012,2024 യൂറോ കപ്പും 2023 നേഷൻസ് ലീഗ് കിരീടം തുടങ്ങിയ പ്രധാന കിരീട നേട്ടങ്ങളിൽ പങ്കാളിയായി.
2003 മുതൽ കളിക്കളത്തിലുള്ള നവാസ് 18 സീസണുകളിൽ സെവിയ്യയ്ക്കായി കളത്തിലിറങ്ങി.705 മത്സരങ്ങളിൽ കളിച്ചു. ക്ലബിനൊപ്പം 4 യൂറോപ്പ ലീഗ് കിരീടങ്ങളും നേടി. 2014 മുതൽ 2017വരെ മാഞ്ചസ്റ്റർ സിറ്റിക്കായി 183 മത്സരങ്ങൾക്കായി ബൂട്ടുകെട്ടി. ഒരു പ്രിമിയർ ലീഗ് കിരീടവും രണ്ട് ലീഗ് കപ്പുകളും നേടി.
അത്ലാന്റ ആദ്യം
ബെർഗാമോ: ത്രില്ലർ പോരാട്ടത്തിൽ എംപോളിയെ 3-2ന് വീഴ്ത്തി അത്ലാന്റ വീണ്ടും സിരി എ പോയിന്റ് ടേബിളിൽ ഒന്നാമത്. ലീഗിൽ അത്ലാന്റയുടെ തുടർച്ചയായ 11-ാംജയമാണിത്. ക്രിസ്മസ് ബ്രേക്കിൽ ഒന്നാം സ്ഥാനത്ത് തുടരാൻ അത്ലാന്റയ്ക്കായി.ചാൾസ് ഡെ കെറ്റെലെയറാണ് ഇരട്ടഗോളുകളുമായി അത്ലാന്റയുടെ വിജയ ശില്പിയായത്.
അഡെമോല ലൂക്ക്മാൻ അത്ലാന്റയ്ക്കായി ഒരു ഗോൾ നേടി. ലോറൻസോ കൊളൊമ്പോ,സെബാസ്റ്റ്യനൊ എസ്പോസിറ്റോ (പെനാൽറ്റി) എന്നിവരാണ് എംപോളിയുടെ സ്കോറർമാർ. ആദ്യം ഗോൾ വഴങ്ങിയ ശേഷമാണ് അത്ലാന്റയുടെ തിരിച്ചടി. മത്സരം സമനിലയിലെന്ന് പ്രതീക്ഷിച്ചിരിക്കെ 86-ാം മിനിട്ടിൽ കെറ്റെലെയർ അത്ലാന്റയുടെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. അത്ലാന്റയ്ക്ക് 17 മത്സരങ്ങളിൽ നിന്ന് 40 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള നാപ്പൊളിക്ക് 38 പോയിന്റും. മറ്റൊരു മത്സരത്തിൽ പാർമയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് കീഴടക്കി എ.എസ് റോമ വിജയ വഴിയിൽ തിരിച്ചെത്തി. റോമയ്ക്കായി പൗലോ ഡിബാല രണ്ട് ഗോളുകൾ നേടി.

ആറാടി ലിവർ
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഗോൾ മഴ പെയ്ത മത്സരത്തിൽ ടോട്ടൻഹാം ഹോട്ട്സ്പറിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്ക് കീഴടക്കി ലിവർ പൂൾ. ക്രിസ്മസിന് മുമ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിറുത്താൻ ലിവറിനായി. ടോട്ടൻ ഹാമിന്റെ തട്ടകത്തിൽനടന്ന മത്സരത്തിൽ ലൂയിസ് ഡിയാസും മുഹമ്മദ് സലയും ലിവറിനായി രണ്ട് ഗോൾ വീതം നേടി.
മക് അലിസ്റ്ററും ഷോബോസ്ലായിയും ഓരോ ഗോൾ വീതം നേടി. മാഡിസണും കുളുസേവ്സ്കിയും സോളങ്കിയും ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. ഇടവേളയ്ക്ക് പിരിയുമ്പോൾ ലിവർ 3- ന് മുന്നിലായിരുന്നു. രണ്ട് സമനിലകൾക് ശേഷം ലിവർ വിജയവഴിയിൽ തിരിച്ചെത്തിയ മത്സരമായിത്.
ലിവറിന്16 മത്സരങ്ങളിൽ നിന്ന് 39 പോയിന്റായി. 11 -ാം സ്ഥാനത്തുള്ള ടോട്ടനത്തിന് 17 മത്സരങ്ങളിൽ നിന്ന് 23 പോയിന്റാണുള്ളത്.
അതേ സമയം രണ്ടാം സ്ഥാനത്തുള്ള ചെൽസി എവർട്ടണിനോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതും ലിവറിന് നേട്ടമായി. ലിവറും ചെൽസിയും തമ്മിലുള്ള പോയിന്റകലം രണ്ടിൽ നിന്ന് നാലായി കൂടി. 17 മത്സരങ്ങളിൽ നിന്ന് ചെൽസിക്ക് 35 പോയിന്റാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത 3 ഗോളുകൾക്ക് ബേൺമൗത്തിനോട് തോറ്റു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |