തിരുവനന്തപുരം: വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രാജിനെയാണ് (56) മരിച്ച നിലയിൽ കണ്ടെത്തിയത്. എ ആർ ക്യാമ്പിലെ ഗ്രേഡ് എസ് ഐ ആയിരുന്നു രാജ്. ഇന്ന് രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
രാജ് ഇന്നലെ രാത്രിയാണ് വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിക്ക് എത്തിയത്. രാവിലെ ഡ്യൂട്ടിക്കായി ഇവിടെ എത്തിയ പൊലീസുകാരൻ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജ് ചില ആരോഗ്യപ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നയാളാണെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നതെന്നും പൊലീസ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |