നീന എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ദീപ്തി സതി. പുള്ളിക്കാരൻ സ്റ്റാറാ, ഡ്രൈവിംഗ് ലൈസൻസ്, ഗോൾഡ്, ലളിതം സുന്ദരം,ലവകുശ, സോള തുടങ്ങിയ ചിത്രങ്ങളിലും ദീപ്തി ശ്രദ്ധേയ വേഷങ്ങളിൽ എത്തി. താനാര ആണ് മലയാളത്തിൽ താരം ഒടുവിൽ അഭിനയിച്ച ചിത്രം. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ന്യൂ ഇയർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
അതീവ ഗ്ലാമറസായാണ് താരം ചിത്രങ്ങളിൽ എത്തുന്നത്. നീല ഗ്ലിറ്ററിംഗ് മെർമെയ്‌ഡ് ഡ്രസിലാണ് ദീപ്തിയെ കാണാവുന്നത്. ഡീപ് നെക്ക് ഗൗണിൽ ഹോട്ട്ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഡിസ്കോ തീമിലാണ് ചിത്രങ്ങൾ . സിൽവർ ലോംഗ് ഇയർ റിംഗ്സും ചെറിയ ചെയിനും മാത്രമാണ് ആക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്. ജോസ് ചാൾസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മിർസിൻ മൂസ സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |