ഭൂമിയിലുള്ള എല്ലാവരും ഒറ്റത്തവണ പുതുവത്സരം ആഘോഷിച്ചപ്പോൾ ബഹിരാകാശ നിലയത്തിൽ 16 തവണ പുതുവത്സരം ആഘോഷിച്ച് സുനിതാ വില്യംസ്. ഇവർ ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്‌തമയവും കാണുന്നു.
അതിനാൽ, ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികൾക്ക് ഇന്ന് 16 തവണ പുതുവത്സരം ആഘോഷിക്കാൻ സാധിക്കും. ഇക്കാര്യം പറഞ്ഞുകൊണ്ട് ഇന്റർനാഷണൽ സ്‌പെയ്‌സ് സ്റ്റേഷൻ (ഐഎസ്‌എസ്) ഇന്നലെ ഒരു എക്‌സ് പോസ്റ്റ് പങ്കുവച്ചിരുന്നു.
'പുതുവത്സരത്തിലേക്ക് കടക്കുമ്പോൾ EXP 72 ക്രൂ 16 സൂര്യോദയങ്ങളും സൂര്യാസ്‌തമയങ്ങളും കാണും. ഭ്രമണപഥത്തിൽ നിന്ന് വർഷങ്ങളായി ചിത്രീകരിച്ച നിരവധി സൂര്യാസ്‌തമയങ്ങൾ കാണൂ '- ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഐഎസ്‌എസ് കുറിച്ചു.
കഴിഞ്ഞ വർഷം ജൂണിലാണ് സുനിത വില്യംസ് ബഹിരാകാശത്തേക്ക് തിരിച്ചത്. ബഹിരാകാശ യാത്രികനായ ബാരി വിൽമോരിനൊപ്പം ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ആയിരുന്നു യാത്ര. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഐഎസ്‌എസിൽ എത്തിയതെങ്കിലും സാങ്കേതിക കാരണങ്ങളാൽ തിരിച്ച് വരാൻ സാധിച്ചില്ല. 2025 മാർച്ചോടെ സംഘം ഭൂമിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |