കൊൽക്കത്ത: ഗുണ്ടകളെയും കൊലപാതകികളെയും ബംഗ്ലാദേശിൽനിന്ന് ബംഗാളിലേക്ക് എത്താൻ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) സഹായിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിൽ ബംഗാൾ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെടുന്നുവെന്നും അവർ കുറ്റപ്പെടുത്തി. കൊൽക്കത്തയിൽ അഡ്മിനിസ്‌ട്രേറ്റിവ് റിവ്യൂ മീറ്റിങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ബി.എസ്.എഫിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കുമെന്നും അവർ പറഞ്ഞു. മമതയുടെ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |