SignIn
Kerala Kaumudi Online
Monday, 06 January 2025 1.27 PM IST

'എന്റെ താലി തിരിച്ചുതരണം പ്ലീസ്'; ദയ തോന്നിയ കള്ളൻ താലി തിരികെ കൊടുത്തു, മാലയുമായി കടന്നു

Increase Font Size Decrease Font Size Print Page
gold

തിരുവനന്തപുരം: വീട്ടമ്മയുടെ മാലയുമായി കടന്ന മോഷ്‌ടാവ് താലി തിരികെ നൽകി. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ചെമ്പൂരാണ് സംഭവം. പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഏഴ് മാസം ഗർഭിണിയായ പാർവതിയും മാതാവും കുഞ്ഞും മാത്രമാണ് സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത്. ആർമി ഉദ്യോഗസ്ഥനായ ഭർത്താവും സ്ഥലത്തില്ലായിരുന്നു. വീടിന്റെ പിൻവാതിൽ തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാവ് പാർവതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്നു. കുട്ടി ഉറക്കെ കരഞ്ഞതോടെയാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാർവതിയും മാതാവും അറിയുന്നത്. പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാൻ ശ്രമിച്ചു.

ഇതോടെ, മോഷ്ടാവിന്റെ ശ്രദ്ധ പാർവതിയുടെ കഴുത്തിലേക്കായി. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ഭീഷണിയെ തുടർന്ന് പാർവതി കഴുത്തിൽ കിടന്ന രണ്ട് പവൻ തൂക്കമുള്ള മാല നൽകി. ഈ സമയം താലി തിരികെ തരണമെന്ന് പാർവതി അപേക്ഷിച്ചു. ഇതോടെ കള്ളൻ മാലയെടുത്ത ശേഷം താലി തിരികെ കൊടുത്തു. ഒപ്പം അലമാരയിൽ ഉണ്ടായിരുന്ന മാതാവിന്റെ അരപ്പവൻ വരുന്ന മാലയും കവർന്ന കള്ളൻ മുറി മുഴുവൻ അരിച്ചു പെറുക്കി. എന്നാൽ, ഒന്നും ലഭിക്കാതിരുന്ന മോഷ്ടാവ് കൂടുതൽ എന്തെങ്കിലും ലഭിക്കുമോ എന്നറിയാൻ ഇരുവരെയും ഭീഷണിപ്പെടുത്തിയെങ്കിലും മറ്റൊന്നും ലഭിച്ചില്ല.

TAGS: CASE DIARY, ROBERRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.