പൂവച്ചൽ: പൂവച്ചലിൽ വീണ്ടും വിദ്യാർത്ഥി സംഘട്ടനം.ഒരാൾക്ക് കുത്തേറ്റു.പൂവച്ചൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കണ്ടല സ്വദേശി മുഹമ്മദ് അഫ്സലിനാണ് (19) കുത്തേറ്റത്.ഈ സ്കൂളിലെ ഒരു വിദ്യാർത്ഥിയും വെള്ളനാട് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പൂവച്ചലിന് സമീപം വച്ചായിരുന്നു അക്രമം.കുത്തേറ്റ മൂഹമ്മദ് അഫ്സലിന്റെ നില ഗുരുതരമാണ്.ഒരു മാസം മുൻപ് പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പ്ലസ്ടു വിദ്യാർത്ഥികളെ പ്രിൻസിപ്പലിനെ ആക്രമിച്ച കേസിൽ പുറത്താക്കിയിരുന്നു. ഈ സംഭവത്തിന് കാരണമായ സംഘട്ടനത്തിൽ രണ്ട് പക്ഷത്തിലായി ഉണ്ടായിരുന്നവരാണ് കുത്തേറ്റയാളും അക്രമി സംഘത്തിലെ ഒരാളും.
അഫ്സലിനെ കാട്ടാക്കടയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ നാലുപേരും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്.പ്രിൻസിപ്പലിനെയും പി.ടി.എ പ്രസിഡന്റിനെയും മർദ്ദിച്ച സംഭവത്തിൽ പുറത്താക്കിയ വിദ്യാർത്ഥികളെ ഇതേവരെ സ്കൂളിൽ തിരിച്ചെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |