എം.കോം പുനഃപരീക്ഷ 26-ന്
കൽപ്പറ്റ എൻ.എം.എസ്.എം ഗവണ്‍മെന്റ് കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് വിദ്യാർത്ഥികൾക്കായി ജൂലായ് അഞ്ചിന് നടത്തിയ നാലാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) എം.സി.4ഇ (എഫ്) 03-സ്ട്രാറ്റജിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 26-ന് 1.30-ന് നടക്കും.
പരീക്ഷാ അപേക്ഷ
എം.ഇ.എസ് അസ് മാബി കോളേജ്, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് എന്നിവിടങ്ങളിലെ ഒന്നാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2018 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്തംബർ മൂന്ന് വരെയും 170 രൂപ പിഴയോടെ നാല് വരെയും ഫീസടച്ച് സെപ്തംബർആറ് വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
നാലാം സെമസ്റ്റർബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ ഏഴ് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ് സി പോളിമർ കെമിസ്ട്രി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ മൂന്ന് വരെ അപേക്ഷിക്കാം.
വാചാ പരീക്ഷ
വിദൂരവിദ്യാഭ്യാസം അവസാന വർഷ എം.എ ഹിസ്റ്ററി വാചാ പരീക്ഷ സെപ്തംബർ രണ്ട് മുതൽ പരീക്ഷാഭവൻ കോൺഫറൻസ് ഹാളിൽ (നോർത്ത് സോൺ), തൃശൂർ ശ്രീ.സി.അച്ചുതമേനോൻ ഗവൺമെന്റ് കോളേജിലും (സൗത്ത് സോൺ) നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |