ആറുമാസം മുമ്പാണ് പ്ലസ്ടുക്കാരി വർഷയുടെയും അനുജത്തി എട്ടാംക്ലാസുകാരി ശിവാനിയുടെയും അച്ഛൻ ശിവൻ മരിക്കുന്നത്. മക്കളെക്കാൾ ആ നഷ്ടം ബാധിച്ചത് അമ്മ സരിതയെയാണ്. ഭാര്യയ്ക്ക് മിമിക്രിയിൽ അസാമാന്യ കഴിവുണ്ടെന്ന് കണ്ടെത്തിയത് ശിവനായിരുന്നു. മക്കളെയും മിമിക്രി പഠിപ്പിക്കണമെന്ന് ശിവൻ ഭാര്യയോട് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങളാൽ അത് നീണ്ടു.
ഒടുവിൽ ശിവൻ മരിച്ചപ്പോൾ മക്കൾ സരിതയോട് ആവശ്യപ്പെട്ടത് ഒറ്റക്കാര്യം. 'അച്ഛന്റെ ആഗ്രഹം പോലെ ഞങ്ങളെ മിമിക്രി പഠിപ്പിക്കണം." ഇന്നലെ ഹയർസെക്കൻഡറി വിഭാഗം മിമിക്രി മത്സരത്തിൽ വർഷയും ഹൈസ്കൂൾ വിഭാഗത്തിൽ ശിവാനിയും എ ഗ്രേഡ് നേടിയപ്പോൾ മറ്റേതോ ലോകത്തിരുന്നു ശിവൻ സന്തോഷിക്കുന്നതായി സരിതയ്ക്ക് തോന്നി.
'അമ്മ ഇങ്ങനെ വിഷമിക്കാതെ... അച്ഛൻ മ്മ്ടെ കൂടെത്തന്നുണ്ടല്ലോ..." മക്കൾ സരിതെയ ആശ്വസിപ്പിച്ചു. ഉപജില്ലയിൽ മക്കളുടെ പ്രേരണകൊണ്ട് മാത്രമാണ് മിമിക്രി പഠിപ്പിച്ചതെന്ന് സരിത പറയുന്നു. കേന്ദ്ര യൂണിവേഴ്സിറ്റിയിലെ ജോലിക്കൊപ്പമാണ് സരിത മിമിക്രി ചെയ്യുന്നത്. കാസർകോടിന്റെയും കർണാടകയുടെയും അതിർത്തി ഗ്രാമമായ മല്ലത്ത് സ്വദേശികളാണിവർ. വർഷ കാസർകോട് ബി.എ.ആർ.എച്ച്.എസ്.എസിലും ശിവാനി ഗവ.വൊക്കേഷണൽ എച്ച്.എസ്.എസിലുമാണ് പഠിക്കുന്നത്. അനുജത്തി മൂന്ന് വയസുകാരി നയോമിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |