ബർലിൻ: അമ്മയുടെ കാർ മോഷ്ടിച്ച് 140 കിലോ മീറ്റർ വേഗതയിൽ സഞ്ചരിച്ച എട്ടുവയസുകാരന്റെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടു. അർദ്ധ രാത്രിയോടെ അമ്മയുടെ കാർ എടുത്ത് ഹെെവേയിലൂടെ ഒാടിക്കുകയായിരുന്നു. ജർമ്മനിയിലെ സോസ്റ്റ് എന്ന ചെറുനഗരത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. എ44 ഹൈവേയിൽ കയറിയ കുട്ടി ഡോർട്ട്മുണ്ട് ലക്ഷ്യമാക്കിയാണ് വണ്ടി ഒാടിയത്. എന്നാൽ പൊലീസ് പിടികൂടുകയായിരുന്നു.
എന്നാൽ കാർ ഓട്ടമാറ്റിക് ആയതുകൊണ്ട് യാത്ര സുഖമായിരുന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. വണ്ടിയോടിച്ച് മടുപ്പ് തോന്നിയപ്പോൾ ഹൈവേയിലുള്ള പാർക്കിങ് ഏരിയായിൽ വണ്ടി പാർക്ക് ചെയ്യുമ്പോഴാണ് പൊലീസ് ശ്രദ്ധയിൽപ്പെട്ടു. ഉടനെ തന്നെ പൊലീസ് പിടികൂടുകയായിരുന്നു. രാത്രി അമ്മ ഉറങ്ങിക്കിടക്കുമ്പോഴാണ് വണ്ടിയെടുത്ത്. പുറത്ത് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മകൻ കാറുമായി പോകുന്നത് കണ്ടത്. ഇടനെ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്.
കുട്ടിക്ക് കാറോടിക്കാൻ പണ്ടേ താൽപ്പര്യമറിയിച്ചതായി അമ്മ പറയുന്നു. കുട്ടി നേരത്തെ സ്വകാര്യ സ്ഥലത്ത് കാർ ഓടിച്ച് നല്ല പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് കുട്ടിയെ മാതാപിതാക്കൾക്ക് കെെമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |