കടയ്ക്കാവൂർ: സുനാമി ഫണ്ടിൽ ഉൾപ്പെടുത്തി സർക്കാർ നിർമ്മിച്ചുനൽകിയ വീടിന്റെ മേൽക്കൂര തകർന്നുവീണു. അഞ്ചുതെങ്ങ് ആറാം വാർഡിൽ പുത്തൻനട കേട്ടുപുര കറിച്ചട്ടിമൂലിയിൽ (സുനാമി കോളനി) ആന്റോ-ട്രീസ ദമ്പതികളുടെ വീടിന്റെ കോൺഗ്രീറ്റ് കൊണ്ടുള്ള മേൽക്കൂരയാണ് തകർന്നുവീണത്.
കഴിഞ്ഞ ദിവസം രാവിലെ 11ഓടെയായിരുന്നു സംഭവം.കിടപ്പുരോഗിയായ ആന്റോ വീട്ടിലുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലും സമാനമായ സംഭവമുണ്ടായി. ദമ്പതികളും മക്കളും ചെറുമക്കളുമായി 12ഓളം അംഗങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നത്.16 വർഷങ്ങൾക്ക് മുൻപ് സുനാമി ഫണ്ട് ഉപയോഗിച്ച് 2 റൂം,വരാന്ത,അടുക്കള ഉൾപ്പെടെ 92ഓളം വീടുകളാണ് നിർമ്മിച്ചുനൽകിയത്. ഇതിൽ എല്ലാവീടുകളും വാസയോഗ്യമല്ലാത്ത അവസ്ഥയാണെന്ന് താമസക്കാർ പറയുന്നു. വീടുകളുടെ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മെയിന്റനസിനുള്ള സഹായം പോലും കിട്ടുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |