ചേർത്തല:പൊലീസിനു നേരേ അക്രമം നടത്തി ജോലിതടസപെടുത്തിയെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു.ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മജിസ്‌ട്രേറ്റ് പി.എം.ആമിനക്കുട്ടിയാണ് അരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ അരൂർമുക്കം സ്വദേശി സജീഷിനെ വെറുതെവിട്ട് ഉത്തരവായത്. 2017 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.പ്രതിക്കായി അഭിഭാഷകരായ പി.എസ്.സുരരാജ്,ബീനീഷ് വിജയൻ,പി.ബാലസുബ്രഹ്മണ്യം എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |