മാന്നാർ : മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് പല്ലവനതറയിൽ ശ്യാം മോഹൻ(31) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പ്രതിയുടെ മർദ്ദനത്തിൽ ഭാര്യയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിക്കുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് യുവതി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മാന്നാർ സി.ഐ എ.അനീഷ്, എസ്.ഐ അഭിരാം സി.എസ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |