ശിവഗിരി: കേരളത്തിലെ ചലച്ചിത്രപിന്നണി ഗായകരിൽ വേറിട്ട ശബ്ദത്തിനും വ്യക്തിത്വത്തിനും ഉടമയായിരുന്നു ജയചന്ദ്രനെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഓരോന്നും കാലാനുവർത്തിയായി നിലനിൽക്കും. നിരവധി പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം യുവഗായകരെ വളർത്തിയെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ചില കൃതികൾക്കും ഗുരുവിനെക്കുറിച്ചുള്ള ഗീതങ്ങൾക്കും ജയചന്ദ്രൻ സംഗീതം നൽകിയിട്ടുണ്ട്. 1985ൽ പി.എ.ബക്കർ സംവിധാനം ചെയ്ത ശ്രീനാരായണഗുരു എന്ന ചിത്രത്തിൽ അരുവിപ്പുറം പ്രതിഷ്ഠയെ പ്രസാദിച്ചുകൊണ്ടുള്ള ശിവപ്രസാദപഞ്ചകം എന്ന കൃതി ആലാപിച്ചത് ജയചന്ദ്രൻ ആയിരുന്നു. അതിന് അദ്ദേഹത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും സ്വാമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |