എലിക്കുളം : ആന്ധ്രാപ്രദേശിൽ നിന്ന് ശബരിമലയ്ക്ക് പോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇളങ്ങുളം പള്ളിയ്ക്ക് സമീപം അരീചാലിൽ എബിനെ ( 34 ) ആണ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 6.30 ന് പാലാ - പൊൻകുന്നം റൂട്ടിൽ എലിക്കുളം അഞ്ചാംമൈലിന് സമീപ മായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഇവിടെവച്ച് ശബരിമലയ്ക്ക് പിതാവിനോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് കുട്ടികളെ എതിരെ വന്ന പൊൻകുന്നം സ്വദേശിയായ യുവതി ഓടിച്ചിരുന്ന കാർ ഇടിച്ചു വീഴ്ത്തിയിരുന്നു. അപകടങ്ങൾ തുടർച്ചയായതിനെ തുടർന്ന് വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ ഇവിടെ സ്പീഡ് ബ്രേക്കറും സ്ഥാപിച്ചിരുന്നു. എബിൻ സ്വകാര്യ ബസ് ഡ്രൈവറാണ്.
കാറും സ്കൂട്ടറും ഇടിച്ച് 2 പേർക്ക് പരിക്ക്
പി.പി. റോഡിൽ കൂരാലി ജംഗ്ഷനിൽ കാർ വട്ടം തിരിക്കുന്നതിനിടെ സ്കൂട്ടർ വന്നിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടർ യാത്രികരായ തച്ചപ്പുഴ ചാഞ്ഞപ്ലാക്കൽ വിഷ്ണു ( 35 ), കാഞ്ഞിരപ്പള്ളി വിളക്കത്തലമലയിൽ അഖിൽ ( 27 ) എന്നിവർക്കാണ് പരിക്കേറ്റത്. സഹോദരിമാരുടെ മക്കളായ ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 9.30നായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |