കാട്ടാക്കട:പരിസ്ഥിതി ദുരന്തങ്ങൾ ഇല്ലാതാക്കാനുള്ള മാർഗങ്ങളെക്കുറ്റിച്ചുള്ള പഠന-ഗവേഷണങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ വേണ്ടതെന്ന് സ്പീക്കർ എ.എം.ഷംസീർ.നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ സുവോളജി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മധുരവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നന്മമരം ചീഫ് കോ ഓർഡിനേറ്റർ എസ്.ജേക്കബ് പ്രോജക്ട് അവതരിപ്പിച്ചു.കോളേജ് മാനേജർ ക്രിസ്റ്റൽ ജയരാജ് വിശിഷ്ടാതിഥികളെ ആദരിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.എ.എസ്.റൂബിൻജോസ്,കോളേജ് ചെയർമാൻ നന്മമരം ജില്ലാ കോ-ഓർഡിനേറ്ററും കോളേജ് സുവോളജി വിഭാഗം മേധാവിയുമായ ഡോ.റസീനാ കരിം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |