
അരിയും ധാന്യങ്ങളുമൊക്കെ കുറച്ചധികം വാങ്ങി ബോക്സുകളിലും മറ്റും സൂക്ഷിക്കുന്ന ഒരുപാടുപേരുണ്ട്. എന്നിട്ട് ആവശ്യാനുസരം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പലപ്പോഴും അരിയിലും പരിപ്പിലും ചെറുപയറിലുമൊക്കെ പ്രാണികൾ കയറാറുണ്ട്. ഒരുപാട് പ്രാണികൾ കയറുമ്പോൾ ഇത് ഉപയോഗശൂന്യമായി പോകുകയും ചെയ്യാറുണ്ട്.
ഒരുപാട് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. കഴിവതും ഒരാഴചയ്‌ക്കോ രണ്ടാഴ്‌ചയ്‌ക്കോ മാത്രം സാധനങ്ങൾ വാങ്ങുക. അത് ഉപയോഗിച്ച് കഴിഞ്ഞ ശേഷം മാത്രം വീണ്ടും വാങ്ങുന്നതായിരിക്കും നല്ലത്. സാധനങ്ങളിൽ ചെറുപ്രാണികൾ കയറാതിരിക്കാൻ ചില പൊടിക്കൈകളും നിങ്ങൾക്ക് പ്രയോഗിക്കാം.
അരിയിലെ പ്രാണികളെ അകറ്റാൻ ഗ്രാമ്പു സഹായിക്കും. ഒരുപാട് അരി ഉണ്ടെങ്കിൽ കുറച്ചുദിവസത്തേക്കുള്ളത് ഒരു ചെറിയ പാത്രത്തിൽ മാറ്റിവയ്ക്കുക. ബാക്കി നന്നായി അടച്ചുസൂക്ഷിച്ചുവയ്ക്കാം. ചെറിയ പാത്രത്തിലെ അരി തീർന്നതിന് ശേഷം ഇതിൽ വീണ്ടും അരി ഇട്ട് ഉപയോഗിക്കാം. കുറച്ച് ഗ്രാമ്പു എടുത്ത് അരിക്കിടയിൽ പലയിടത്തായി ഇട്ടുവയ്ക്കാം. ഗ്രാമ്പുവിന്റെ മണം പ്രാണികൾക്ക് ഇഷ്ടമില്ല. അതിനാൽത്തന്നെ അവയെ തുരത്താൻ സാധിക്കും.
ധാന്യങ്ങളിൽ നിന്ന് പ്രാണികളെ അകറ്റാൻ കറിവേപ്പില സഹായിക്കും. ഒന്നോ രണ്ടോ തണ്ട് കറിവേപ്പില പരിപ്പും മറ്റും സൂക്ഷിക്കുന്ന പാത്രത്തിൽ ഇട്ടുകൊടുത്താൽ മതി. അതേസമയം, വെള്ളത്തിന്റെ അംശം ഒട്ടുമില്ലാത്ത പാത്രങ്ങളിലോ കുപ്പികളിലോ വേണം ധാന്യങ്ങൾ സൂക്ഷിക്കാൻ. വായു കടക്കാത്ത കുപ്പിയാണ് ഇവ സൂക്ഷിക്കാൻ ഉപയോഗിക്കേണ്ടത്. കറിവേപ്പിലയ്ക്ക് പകരം ആര്യവേപ്പും ഉപയോഗിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
