മലയാളികൾക്ക് അകറ്റിനിർത്താൻ പറ്റാത്ത ഒന്നാണ് മീൻ. മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്, സിങ്ക്, അയഡിൻ, പൊട്ടാസ്യം എന്നിവ ധാരാളമായി മീനിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മീൻ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പലതരത്തിൽ മീൻ നാം പാകം ചെയ്യാറുണ്ട്. മീൻ വിഭവങ്ങളിൽ എല്ലാവരുടെ പ്രിയപ്പെട്ട ഒന്നാണ് പൊരിച്ച മീൻ. എന്നാൽ മീൻ പൊരിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വിചാരിച്ച പോലെ രുചി ലഭിക്കില്ല.
കൊളസ്ട്രോൾ ഉള്ളവർക്ക് അമിതമായി മീൻ പൊരിച്ചത് കഴിക്കാൻ പാടില്ല. ഇത്തരക്കാർ എണ്ണ വളരെ കുറച്ച് മാത്രം ഉപയോഗിച്ച് മീൻ പൊരിക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ കൊളസ്ട്രോളിന്റെ അളവ് കൂടാൻ സാദ്ധ്യതയുണ്ട്. മീൻ പൊരിക്കുമ്പോൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നം പൊടിഞ്ഞുപോകുന്നതും കരിയുന്നതുമാണ്. നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ തന്നെയാണ് മീൻ പൊടിഞ്ഞുപോകുന്നതിനും കരിയുന്നതിനും കാരണമാകുന്നത് അവ എന്തൊക്കെയാണെന്ന് നോക്കാം.
തീ കുറച്ച്
എപ്പോഴും തീ കുറച്ച് വച്ച് വേണം മീൻ പൊരിച്ചെടുക്കാൻ. മീൻ പൊരിക്കാൻ എണ്ണ ഒഴിച്ച ഉടനെ മീൻ അതിൽ വയ്ക്കരുത്. എണ്ണ ചൂടായ ശേഷം അതിൽ കുറച്ച് കറിവേപ്പില ഇട്ട് മൂപ്പിച്ച ശേഷം വേണം മീൻ വച്ച് പൊരിക്കാൻ. അപ്പോൾ ചട്ടിയുടെ അടിയിൽ മസാല പിടിക്കില്ല. പൊടിഞ്ഞ് പോകാതെ നല്ല പോലെ വേവിക്കാൻ കഴിയും.
നാരങ്ങ നീര്
മീനിന്റെ മസാല തയ്യാറാക്കുമ്പോൾ അതിൽ കുറച്ച് നാരങ്ങ നീര് കൂടി ചേർക്കുക. മീൻ കരിയാതിരിക്കാൻ ഇത് നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |