SignIn
Kerala Kaumudi Online
Sunday, 22 February 2026 5.19 PM IST

ഈ നാളുകാർ പുതിയ വാഹനം വാങ്ങും, ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.

Increase Font Size Decrease Font Size Print Page
astro-

അശ്വതി: പ്രതീക്ഷിച്ച കേന്ദ്രങ്ങളിലെ വരുമാനത്തിന് കാലതാമസം നേരിടും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കർമ്മരംഗത്ത് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. മത്സരപരീക്ഷകളിൽ വിജയിക്കും. ഭാഗ്യദിനം തിങ്കൾ.
ഭരണി: ഔദ്യോഗികമായി സ്ഥലംമാറ്റം ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ഉന്നതസ്ഥാനം ലഭിക്കും. വക്കീലന്മാർക്ക് പ്രശസ്തി വർദ്ധിക്കും. വ്യാപാരത്തിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. വീട് വാങ്ങുവാൻ സമയംഅനുയോജ്യം. ഭാഗ്യദിനം ബുധൻ.
കാർത്തിക: ബന്ധുജനങ്ങളിൽ നിന്ന് പലവിധ സഹായങ്ങളും ലഭിക്കും. വാഹനങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധചെലുത്തും. വിദേശയാത്രകൾ ആവശ്യമായി വരും. ബാങ്ക് ലോണുകളെ ആശ്രയിക്കും. ഭാഗ്യദിനം ഞായർ.
രോഹിണി: സിനിമ, സംഗീതം മുതലായവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയം. എല്ലാകാര്യങ്ങളിലും ശ്രദ്ധചെലുത്തണം. കൃഷി ലാഭകരമാകും. പുണ്യക്ഷേത്രങ്ങളും സ്ഥലങ്ങളും സന്ദർശിക്കാനവസരം. ഭാഗ്യദിനം ചൊവ്വ.


മകയിരം: വ്യാപാരം പൂർവാധികം അഭിവൃദ്ധിപ്പെടും. സർക്കാർ ജോലിക്കാർക്ക് ഉയർച്ചയുണ്ടാകും. പ്രേമം വിവാഹത്തിൽ കലാശിക്കാനിടവരും. ഉയർന്ന ഉദ്യോഗസ്ഥരുമായി രമ്യതയിൽ വർത്തിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഭാഗ്യദിനം ശനി.
തിരുവാതിര: പുതിയ ജോലിയിൽ പ്രവേശിക്കും. പൂർവിക സ്വത്ത് അനുഭവയോഗ്യമാകും. ഊഹക്കച്ചവടങ്ങളിൽ നിന്നുള്ള ആദായം കുറയും. വ്യാപാരത്തിൽ പുരോഗതി. വീട്ടിൽ പൂജാദിമംഗളകാര്യങ്ങൾ നടക്കാനിടയുണ്ട്. ഭാഗ്യദിനം ബുധൻ.
പുണർതം: അധികാരത്തിൽ നിന്നും സ്ഥാനമൊഴിയേണ്ടിവരും. വിദേശയാത്ര സാദ്ധ്യമാകും. കലാകായിക രംഗത്തുള്ളവർക്ക് അനുകൂലസമയമാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനമാനാദികൾ ലഭിച്ചേക്കും. ഭാഗ്യദിനം തിങ്കൾ.
പൂയം: വാഹനങ്ങളിൽ നിന്നും വാടകയിനത്തിലും വരുമാനം വർദ്ധിക്കും. പുതിയ ഭൂമി വാങ്ങാൻ സാധിക്കും. ആത്മീയമായി ചിന്തിക്കുന്നവർക്ക് വിജയമുണ്ടാകും. നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കും. ജോലിയിൽ സ്ഥലമാറ്റം കിട്ടും. ഭാഗ്യദിനം ബുധൻ.


ആയില്യം: വെല്ലുവിളികളെ അതിജീവിക്കും. കലാസാഹിത്യാദി കാര്യങ്ങളിൽ സത്പേര് സമ്പാദിക്കും. തൊഴിൽപരമായി ഉയർച്ചയുണ്ടാകും. ദൂര ദേശങ്ങളിലുള്ളവർ മടങ്ങിയെത്തും. പ്രവർത്തനമേഖലയിൽ പുതിയ പദവി ലഭിക്കും. ഭാഗ്യദിനം ബുധൻ.
മകം: സംഘടനാ പ്രവർത്തനങ്ങൾക്ക്‌ നേതൃസ്ഥാനം വഹിക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കുക. നഷ്ടപ്പെട്ടരേഖകൾ തിരിച്ചു കിട്ടും. തൊഴിൽപരമായി യാത്രകൾ വേണ്ടിവരും. ഭാഗ്യദിനം ബുധൻ.
പൂരം: ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. സേവനപ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കും. വിവാഹ നിശ്ചയം നടക്കും. യന്ത്രസംബന്ധമായ ഇടപാടുകളിലൂടെ ആദായം ലഭിക്കും. ഗുരു കാരണവന്മാരുടെ അനുഗ്രഹം ലഭിച്ചേക്കും. ഭാഗ്യദിനം വെള്ളി.
ഉത്രം: വിദേശ ജോലിയുള്ളവർക്ക്‌ ജോലിക്കയറ്റം ലഭിക്കും. പുതിയ വാഹനം വാങ്ങും. മാതാവിൽ നിന്ന് കൂടുതൽ സഹകരണമുണ്ടാകും. കൃഷിക്കാർക്ക് കൂടുതൽ ആദായം ലഭിക്കും. ഭൂമി സംബന്ധമായ ഇടപാടുകളിൽ നഷ്ടമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.


അത്തം: ഉന്നതവിദ്യാഭ്യാസത്തിൽ പുരോഗതി. സർക്കാർ ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും. പരസ്യങ്ങൾ ഏജൻസി ഏർപ്പാടുകൾ എന്നിവ മുഖേന ലാഭമുണ്ടാകും. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കും. ദാമ്പത്യജീവിതം സുഖകരമാകും. ഭാഗ്യദിനം ശനി.
ചിത്തിര: പത്രപ്രവർത്തകർക്ക് അനുകൂലമായ സമയമാണ്. ഉല്ലാസയാത്രകളോ തീർത്ഥാടനമോ നടത്താൻ പദ്ധതിയിടും. താത്ക്കാലികാടിസ്ഥാനത്തിൽ ജോലി ലഭിച്ചേക്കും. സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രയാസപ്പെടും. ഭാഗ്യദിനം വ്യാഴം.
ചോതി: ഉത്തരവാദിത്വപ്പെട്ട ജോലികൾ ഏറ്റെടുക്കും. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കും. പുതിയ ബിസിനസ് തുടങ്ങാൻ പദ്ധതികൾ തയ്യാറാക്കും. പിതൃസ്ഥാനീയരുടെ ആരോഗ്യത്തിൽ ശ്രദ്ധവേണം. ഭാഗ്യദിനം ചൊവ്വ.
വിശാഖം: തൊഴിൽപരമായി മാറ്റങ്ങൾ സംഭവിക്കും. പുതിയ രീതിയുമായി ഒത്തുചേരാൻ പ്രയാസപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ നിറവേറുന്നതിന് കൂടുതൽ പ്രവർത്തിക്കേണ്ടി വരും. ഗൗരവമുള്ള പ്രവൃത്തികൾ പൂർത്തീകരിച്ച് സൽപ്പേര്‌ നേടും. ഭാഗ്യദിനം ഞായർ.


അനിഴം: സുഹൃത്തുക്കൾ മുഖേന സാമ്പത്തികലാഭം. കർഷകർക്ക് കൃഷിയിലൂടെ ആദായമുണ്ടാകും. ദൂരയാത്രകൾ ആവശ്യമായി വരും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കടബാദ്ധ്യതകൾ തീർക്കും. ഭാഗ്യദിനം ചൊവ്വ.
തൃക്കേട്ട: വരുമാനം വർദ്ധിക്കുമെങ്കിലും ചെലവുകൾ കൂടും. ഉത്സവാദികാര്യങ്ങളിൽ പങ്കെടുക്കും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായസഹകരണങ്ങളുണ്ടാകും. മദ്ധ്യസ്ഥർ മുഖേന കേസുകൾ ഒത്തു തീർപ്പാക്കും. ഭാഗ്യദിനം ശനി.
മൂലം: എല്ലാപ്രവർത്തനങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. ബാങ്കിംഗ് രംഗത്ത് ഉന്നതപദവി അലങ്കരിക്കും. ഏജൻസി ഏർപ്പാടുകൾ ഏറ്റെടുക്കും. ഓഹരിയിൽ നിന്ന് ആദായമുണ്ടാകും. വാടകയിനത്തിൽ ആദായം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ.
പൂരാടം: തിരഞ്ഞെടുപ്പുകളിൽ വിജയിക്കും. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. പൊതുമദ്ധ്യത്തിൽ അഭിമാനിക്കാൻ അവസരം. വിദേശത്ത്‌ പോകാൻ അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ ലഭിക്കും. ഭാഗ്യദിനം ബുധൻ.


ഉത്രാടം: പുതിയ തൊഴിൽ കണ്ടെത്താൻ ശ്രമിക്കും. അന്യദേശത്തുള്ളവർ നാട്ടിലെത്തുന്നതിൽ തടസങ്ങളുണ്ടാകും. നല്ല കാര്യങ്ങൾക്കും മതാനുഷ്ഠാനങ്ങൾക്കും വേണ്ടി പണം ചെലവഴിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഭാഗ്യദിനം ഞായർ.
തിരുവോണം: പിതാവിന്റെ സമ്പാദ്യം കൈകാര്യം ചെയ്യാനവസരമുണ്ടാകും. യുവാക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. വിദേശത്ത് നിന്ന് ധനാഗമമുണ്ടാകും. തൊഴിൽരഹിതർക്ക്‌ ജോലിയിൽ പ്രവേശിക്കാനവസരം. ഭാഗ്യദിനം വെള്ളി.
അവിട്ടം: സാമ്പത്തിക ബാദ്ധ്യതകൾ തീർക്കും. വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. ആരോഗ്യപരമായി ദോഷമില്ല. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ സഹകരണമുണ്ടാകും. ഭാഗ്യദിനം ഞായർ.
ചതയം: സർവീസിൽ സ്ഥിരനിയമനം കിട്ടാൻ കാലതാമസം നേരിടും. വിദ്യാഭ്യാസ കാര്യത്തിലും സാമ്പത്തിക രംഗങ്ങളിലും അഭിവൃദ്ധിയുണ്ടാകും. കുടുംബസ്വത്ത് അനുഭവിക്കാൻ സന്ദർഭമുണ്ടാകും. ഭാഗ്യദിനം ഞായർ.

പൂരൂരൂട്ടാതി: സർവീസിൽ സ്ഥിരപ്പെടാനോ പ്രമോഷനോ സാദ്ധ്യത. സന്താനങ്ങളുടെ മംഗളകാര്യത്തിനായി പ്രവർത്തിക്കും. അലസത മൂലം ജീവിതത്തിലെ പുരോഗതി മന്ദിഭവിച്ചെന്നുവരാം. നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും. ഭാഗ്യദിനം ചൊവ്വ
ഉത്രിട്ടാതി: പലകാര്യങ്ങളിലും ധീരമായ നിലപാട് സ്വീകരിക്കും. ഉന്നത ഉദ്യോഗസ്ഥർ ഉദാരതയോടെ പെരുമാറും. ജനമദ്ധ്യത്തിൽ അംഗീകാരം ലഭിക്കും. ബിസിനസ് കാര്യങ്ങളിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കും. ഭാഗ്യദിനം വ്യാഴം.
രേവതി: ഭൂമിയിലൂടെ ധനാഗമമുണ്ടാകും. സാങ്കേതികമായി പഠിപ്പിൽ ഗുണമുണ്ടാകും. ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. ആരാധാനലയങ്ങളുടെയോ പുനരുദ്ധാരണത്തിന്‌ വേണ്ടി മുൻകൈയെടുക്കും. ഭാഗ്യദിനം ഞായർ.

TAGS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.