SignIn
Kerala Kaumudi Online
Saturday, 25 April 2026 4.32 AM IST

ഇക്കൂട്ടരെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ; എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 ഏപ്രിൽ 21 - 1201 മേടം 8 ചൊവ്വാഴ്ച. ( 44 നാഴിക 19 വിനാഴിക വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം ) [ പഞ്ചമി തിഥി 47 നാഴിക 43 വിനാഴിക വരെ ] ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )

അശ്വതി: ജോലിക്കൊപ്പം തന്നെ കുടുംബാംഗങ്ങളെ നോക്കുന്ന ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ശ്രദ്ധിക്കണം. മുന്‍കോപം, ദുരാഗ്രഹം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കര്‍മ്മ മണ്ഡലത്തില്‍ വിഷമതകൾ.

ഭരണി: മനശാന്തി ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ മുന്നില്‍ തുറന്നുവരാം. കുട്ടികളില്‍ നിന്ന് ലഭിക്കുന്ന ശുഭവാര്‍ത്തകള്‍ വീട്ടില്‍ സന്തോഷം കൊണ്ടുവരാം. സാമ്പത്തിക ലാഭത്തിനായി ചെയ്യുന്ന പദ്ധതികള്‍ വിജയം കാണാം, ഇടപാടുകളില്‍ വിജയം, സ്നേഹിതര്‍ സഹായിക്കും.

കാര്‍ത്തിക: പഴയ വസ്തുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പിന്നെയും ഉയര്‍ന്നുവരാം. വലിയ പ്രതീക്ഷ വച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും. അബദ്ധങ്ങളില്‍ ചാടും, ഭീരുത്വം, കുടുംബത്തില്‍ കലഹം.

രോഹിണി: തൊഴിൽ മേഖലയിലെ അനുകൂലമായ ഫലം തളര്‍ച്ചയെ അകറ്റും. നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ദാമ്പത്യബന്ധം മധുരതരമായി പോകാം.

മകയിരം: പ്രധാനപ്പെട്ട ചില വിഷയങ്ങളില്‍ സഹോദരങ്ങളുമായി പോസിറ്റീവായ ചര്‍ച്ചകളുണ്ടാകാം. സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, ജോലികള്‍ കൃത്യമായി പദ്ധതിയിട്ടത് പ്രകാരം ചെയ്തുതീര്‍ക്കുക. അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും.

തിരുവാതിര: ബന്ധുക്കളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ തേടിയെത്തുന്നത് വീട്ടില്‍ ഉത്സവസമാനമായ അന്തരീക്ഷമുണ്ടാക്കാം. സ്വന്തം പ്രവൃത്തികള്‍ വിജയത്തിലെത്തും. യാത്രാഗുണം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും.

പുണര്‍തം: ദീര്‍ഘനാളായി തുടര്‍ന്നിരുന്ന ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും നീങ്ങാം. മംഗള കര്‍മ്മങ്ങള്‍ നടത്തും, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും, ആത്മവിശ്വാസം വളരും.

പൂയം: ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. അനുഭവ പരിചയമുള്ളവരുടെ കൂടെ സമയം ചെലവിടുന്നത് ഗുണകരമാകും. ജീവിത പങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും, ദേവാലയ ദര്‍ശന ഭാഗ്യം, കൃഷിയിലൂടെ നേട്ടം.

ആയില്യം: ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീങ്ങാം. വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും, വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും.

മകം: ദാമ്പത്യബന്ധം സുഖകരമായി മുന്നോട്ട് പോകാം. ആകര്‍ഷകമായി സംസാരിക്കും, ആഗ്രഹപ്രാപ്തി, വ്യാപാരികള്‍ക്ക് നല്ലസമയം, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, കച്ചവടത്തിൽ നിന്നും മികച്ച നേട്ടം.

പൂരം: വീട്ടില്‍ സന്തോഷവും സ്നേഹവും നിറയും. ഉല്ലാസയാത്ര നടത്തും, വ്യവഹാര വിജയം, സന്തോഷകരമായ അനുഭവങ്ങള്‍, തൊഴില്‍ സ്ഥാപനത്തിൽ കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും.

ഉത്രം: പഠനരംഗത്തു ശോഭിക്കാൻ കഴിയും. പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കും. അന്യരിൽ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, രോഗശാന്തി.‍ ബന്ധുക്കൾ അനുകൂലരാകും, ഇപാടുകളില്‍ ലാഭം. കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധി യുടെ സമയം.

അത്തം: പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും. ശത്രു ജയം, ഉല്ലാസകരമായ അനുഭവങ്ങള്‍, തൊഴിൽ രംഗത്ത് പേരും പെരുമയും ഉണ്ടാകും. വ്യവഹാരവിജയം.

ചിത്തിര: രാഷ്ട്രീയ രംഗത്ത് പ്രതിയോഗികൾ വർദ്ധിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. പണമിടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

ചോതി: അനാവശ്യ ചിന്തകൾ മനസിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. ലഘുവായ നഷ്ടങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. മറ്റുള്ളവര്‍ക്ക് കൊടുത്ത പണം തിരികെ ലഭിക്കില്ല, ഏറ്റെടുത്ത തൊഴില്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും.

വിശാഖം: സാമ്പത്തിക കാര്യങ്ങള്‍ക്ക് എപ്പോഴും പരമാവധി ശ്രദ്ധ നല്‍കുക. വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപെടും, കടമകള്‍ നിറവേറ്റുന്നതിനു കഠിനമായ പരിശ്രമം വേണ്ടിവരും, നല്ലക്ഷമയോടെ കാര്യങ്ങള്‍ നിറവേറ്റണം.

അനിഴം: ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലങ്കില്‍ തൊഴില്‍ നഷ്ടം വരും. വാഹനങ്ങൾ ഓടിക്കുമ്പോള്‍ ശ്രദ്ധ വേണം. പങ്കാളി മുഖേനെ ചതിയും അപമാനവും, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം.

കേട്ട: സ്ട്രെസിനും നെഗറ്റീവ് ആയ ചിന്തകള്‍ക്കും സാധ്യത. ഏറ്റെടുത്ത കാര്യത്തിൽ പരാജയം സംഭവിക്കും, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ അനുഭവപ്പെടും, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും.

മൂലം: നിക്ഷേപത്തിന്റെ കാര്യം വരുമ്പോള്‍ അത് ഗുണകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. സ്വാശ്രയശീലം വളർത്തണം, സ്വാധീനശക്തി വർദ്ധിക്കും, ഭാവി കരുപ്പിടിപ്പിക്കും, ആസൂത്രണ പരമായി പെരുമാറും.

പൂരാടം: ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അത് ദോഷമായി വരാം. ഉന്നത സ്ഥാനലബ്ധി, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, യാത്രകൾ ഗുണപ്രദമാകും, മനസ്സില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും.

ഉത്രാടം: വീട്ടുകാരുടെ ഉപദേശം തേടുന്നത് വഴി വിജയം ഉറപ്പാക്കാം. കര്‍മ്മ മേഖലയില്‍ ഉണര്‍വ്, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം.

തിരുവോണം: ബിസിനസ് ഫീല്‍ഡില്‍ പുതിയ നയങ്ങള്‍ കൊണ്ടുവരിക. ആത്മവിശ്വാസം വളരും, കലാ മത്സരങ്ങളില്‍ വിജയം, രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ക്ക് പ്രശസ്ഥി ലഭിക്കും.

അവിട്ടം: ജോലിയോടുള്ള താല്‍പര്യവും സമര്‍പ്പണബോധവും വിജയം നല്‍കാം. അതിനാല്‍ പരിശ്രമങ്ങള്‍ തുടരാം. കുടുംബ സുഖം, ബിസിനസ്സില്‍ നേട്ടം, അനുകൂലമായ വിവാഹ ആലോചനകൾ, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും.

ചതയം: ഭാര്യക്കും ഭര്‍ത്താവിനുമിടയിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടാം. കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചിതത്വം മാറും, യാത്രഗുണം, മേലുദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം ഉണ്ടാകും.

പൂരുരുട്ടാതി: വരുമാനം മെച്ചപ്പെടാം. സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം. ഉല്ലാസകരമായ അനുഭവങ്ങള്‍, തൊഴില്‍ പരമായി ഉയര്‍ച്ച, ശത്രുക്കളെ പരാജയപ്പെടുത്തും, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം.

ഉത്തൃട്ടാതി: തൊഴില്‍ മേന്മ, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ശാന്തിയും വരും. കുടുംബത്തിൽ അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒരുമിക്കും. ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക.

രേവതി: പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും സഹകരണം സ്വന്തം ആത്മവിശ്വാസം വര്‍ധിപ്പിക്കും. താല്‍ക്കാലിക ജോലിസ്ഥിരമാകും, വിദേശ യാത്രക്കും മറ്റും തീരുമാനമാകും. വിവാഹിതർ അല്ലാത്തവർ മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.

TAGS: ASTROLOGY, HOROSCOPE, ZODIAC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.