
നല്ല ഭംഗിയും കട്ടിയുമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാക്കില്ല. എന്നാൽ മുടി കൊഴിയുന്നതും പൊട്ടുന്നതുമാണ് ഈ കാലഘട്ടത്തിൽ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം. മുടി നന്നായി പരിപാലിക്കാത്തതും കെമിക്കൽ നിറഞ്ഞ സാധനങ്ങൾ ഉപയോഗിക്കുന്നതും മുടിയുടെ സൗന്ദര്യം നഷ്ടമാക്കുന്നു.
മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ഇനി ബ്യൂട്ടിപാർലറിൽ പോയി പണം കളയേണ്ട. വീട്ടിൽ തന്നെ അതിനുള്ള വഴിയുണ്ട്. പക്ഷേ അത് ആരും തിരിച്ചറിയുന്നില്ലെന്ന് മാത്രം. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു ഹെയർ പാക്ക് നോക്കിയാലോ? വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി അതിന്.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കേണ്ട വിധം
ഈ ഹെയർ പാക്ക് തയ്യാറാക്കാൻ ആദ്യം രണ്ട് ടേബിൾ സ്പൂൺ ചോറാണ് വേണ്ടത്. ചോറ് നന്നായി മിക്സിയിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തെെരും ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം അൽപം വെളിച്ചെണ്ണ കൂടി ചേർക്കാം. ഇവയെല്ലാം നന്നായി യോജിപ്പിച്ച ശേഷം ഈ മാസ്ക് മുടിയിലിടാം. മുടിയിഴകളിലും തലയോട്ടിയിലും നല്ലപോലെ തേയ്ച്ച് പിടിപ്പിച്ച ശേഷം മസാജ് ചെയ്യുക. എന്നിട്ട് 20 മിനിട്ട് കഴിഞ്ഞ് മുടി കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ രണ്ട് തവണ ഈ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
