രാജ്യത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒഫ് ഇന്ത്യ (എൽഐസി). കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ചേരാൻ കഴിയുന്ന നിരവധി പ്ലാനുകൾ എൽഐസി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഏറ്റവും ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു പ്ലാനാണ് എൽഐസി ജീവൻ പ്രഗതി പോളിസി. ഈ സ്‌കീമിനെക്കുറിച്ച് കൂടുതൽ അറിയാം.
നിക്ഷേപം -ദിവസം തോറും 200 രൂപ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് 28 ലക്ഷം രൂപ നേടാനാകും.
പ്രായം - 12നും 45നും ഇടയിൽ പ്രായമുളളവർക്ക് എൽഐസി ജീവൻ പ്രഗതി പോളിസിയുടെ ഭാഗമാകാം.
റിസ്‌ക് കവറേജ്- പോളിസി ഓരോ അഞ്ച് വർഷത്തിലും വർദ്ധിക്കുന്ന ഒരു റിസ്‌ക് കവറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അധിക സാമ്പത്തിക സുരക്ഷ നൽകുന്നു.
നിക്ഷേപകാലാവധി- 12 വർഷം മുതൽ 20 വർഷം വരെയാണ് കാലാവധി
നിക്ഷേപരീതി - മൂന്ന് മാസത്തിൽ ഒരിക്കലോ, ആറ് മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ വർഷത്തിൽ ഒരു തവണയായോ നിക്ഷേപം നടത്താം
200 രൂപ നിക്ഷേപം
ഈ പ്ലാനിൽ നിക്ഷേപിക്കുന്നതിനായി നിങ്ങൾ 200 രൂപ എല്ലാ ദിവസവും മാറ്റി വയ്ക്കുകയാണെങ്കിൽ ഒരു മാസം കൊണ്ട് നിങ്ങളുടെ നിക്ഷേപം 6000 രൂപയാകും. അങ്ങനെ 20 വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 14,40,000 രൂപയാകും. ഇതിനോടൊപ്പം കൂടുതൽ ആനുകൂല്യങ്ങൾ ചേർന്ന് ആകെ തുക 28 ലക്ഷമാകും.
ആനുകൂല്യങ്ങൾ
1. പോളിസി ഉടമ മരണപ്പെട്ടാൽ ബോണസുകൾ സഹിതം മരണത്തിനുള്ള കവറേജ് നൽകുന്നു.
2. പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന സമയത്ത് പലിശ സഹിതം തുക ലഭ്യമാകും.
3. നിശ്ചിത ഇടവേളകളിൽ ഇൻഷുറൻസ് കവറേജ് വർദ്ധിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |