#തിടുക്കത്തിൽ തീരുമാനമില്ല
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരും മുമ്പ്, തൃണമുൽ കോൺഗ്രസിനെ ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾക്ക് പി.വി.അൻവർ കത്ത് നൽകി. യു.ഡി.എഫുമായി സഹകരിക്കാൻ തയ്യാറാണെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.
യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ എന്നിവർക്കാണ് കത്തയച്ചത്.എം.എൽ.എ സ്ഥാനം രാജി വച്ച് തൃണമുൽ കോൺഗ്രസിൽ ചേരാനുണ്ടായ സാഹചര്യം സവിസ്തരം പറഞ്ഞിട്ടുള്ള കത്തിൽ, താൻ കൂടി ഭാഗമായാൽ യു.ഡി.എഫിനുണ്ടായേക്കാവുന്ന മെച്ചവും വിശദമാക്കി. അൻവറിന്റെ കത്ത് രാഷ്ട്രീയ കാര്യസമിതിയിൽ ചർച്ചയ്ക്ക് വന്നെങ്കിലും തിടുക്കത്തിൽ തീരുമാനമെടുക്കേണ്ടെന്ന നിലപാടാണ് കൂടുതൽ നേതാക്കളും പ്രകടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |