ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വൈകീട്ട് നടതുറക്കുക 4.30ന്. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തെ ഭക്തരുടെ തിരക്ക് പരിഗണിച്ച് ദർശനസമയം ഒരു മണിക്കൂർ നീട്ടിയിരുന്നു. ഇതുപ്രകാരം വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്രം നട വൈകിട്ട് മൂന്നരയ്ക്ക് തുറന്നിരുന്നു. ശബരിമല സീസൺ അവസാനിച്ചതിനെ തുടർന്നാണ് ഇന്നു മുതൽ വീണ്ടും ക്ഷേത്ര നട തുറക്കുന്നത് വൈകീട്ട് 4.30 ന് ആക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |