SignIn
Kerala Kaumudi Online
Wednesday, 19 February 2025 5.01 PM IST

'ഈയാഴ്ച തന്നെ ആശുപത്രി വിടാനാകുമെന്ന് പ്രതീക്ഷ'; ചിത്രം പങ്കുവച്ച് ഉമ തോമസ്

Increase Font Size Decrease Font Size Print Page
uma-thomas

കൊച്ചി: ഈയാഴ്ച ആശുപത്രി വിടാനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഉമ തോമസ് എംഎൽഎ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ഉമ തോമസ്.

ആശുപത്രിയിൽ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. രോഗാവസ്ഥയിൽ നിന്നും ഇത്രയും വേഗം പുറത്തുവരാൻ കഴിഞ്ഞത് എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കാരണമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. ആശുപത്രിയിൽ തന്നെ കാണാൻ എത്തിയ കുട്ടി സന്ദർശകനെയും പരിചയപ്പെടുത്തിയിട്ടുണ്ട്. നെെപുണ്യ സ്കൂളിലെ എൽകെജി വിദ്യാർത്ഥി നഥാനാണ് ഉമ തോമസിനെ കാണാൻ എത്തിയത്.

പോസ്റ്റിന്റെ പൂർണരൂപം

A Heartwarming Gesture from a Little Hero!

കഴിഞ്ഞ കുറച്ചു ദിവസമായി എന്റെ 'Hospital Mate' ആണ്.നൈപുണ്യ പബ്ലിക്ക് സ്കൂളിലെ LKG വിദ്യാർത്ഥിയായ കുഞ്ഞു നഥാൻ.. പനി കാരണം അഡ്മിറ്റായതാണ്.. 3-4 ദിവസമായിട്ട് ഉമ MLA നെ കാണണം എന്ന് ഒരേ വാശി ആശാന്.. സന്ദർശകർക്ക് വിലക്ക് ആയതിനാൽ ആദ്യ ദിവസങ്ങളിൽ നഥാന്റെ parents വിലക്കി.. ഇന്നലെ നഥാൻ അമ്മ ഡോണയെയും കൂട്ടി എന്റെ റൂമിൽ എത്തി അൽപ്പ സമയം ചിലവിട്ടു ..

പനിയുടെ ക്ഷീണത്തിലും തന്റെ കുഞ്ഞു കൈകളാൽ വരച്ച്, ചായം പൂശിയ 2 മനോഹര ചിത്രങ്ങൾ എനിയ്ക്ക് സമ്മാനിച്ചു. കൂടാതെ Get Well Soon എന്ന ആശംസയും. 'സ്നേഹത്തിനും കരുണയ്ക്കും പ്രായം ഇല്ല'..

നഥാൻ മോൻ നൽകിയ ഈ മനോഹരമായ സമ്മാനത്തിന് ഞാൻ അതീവ നന്ദിയുള്ളവളാണ്... മോനെപ്പോലുള്ള സ്നേഹമുള്ള മനുഷ്യരുടെ പ്രാർത്ഥനകളും സാന്നിധ്യവുമാണ് രോഗാവസ്ഥയിൽ നിന്നും ഇത്ര Speedy Recovery യ്ക്ക് എന്നെ ഇടയാക്കിയത്..

നഥാൻ ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു..

Hopefully ഈ ആഴ്ച്ച ഞാനും..

Thank you, little Nathan, for brightening my day with your thoughtful gift. Your kindness has made a difference in my journey to recovery.. 2764

With Love

- Uma MLA!

TAGS: UMATHOMAS, MLA, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.