തിരുവല്ല: പെരിങ്ങര മുണ്ടപ്പള്ളി പട്ടികജാതി കോളനിവാസികൾക്കൊപ്പം സമയം ചെലവഴിച്ചും കോളനിയിലെ പ്രശ്നങ്ങൾ പരിഹരിച്ചും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ആദിവാസി,പട്ടികജാതി കോളനികളിലെ പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കി അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് ആവിഷ്കരിച്ച ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഇന്നലെ മുണ്ടപ്പള്ളിയിലെത്തിയത്.
ഗ്രാമവാസികൾ പാരമ്പര്യരീതിയിൽ സ്വീകരിച്ചു. മുതിർന്ന കോളനിവാസികളായ കുഞ്ഞുകുഞ്ഞും പെണ്ണമ്മയും ചേർന്ന് ദീപം തെളിച്ചു. ഗ്രാമവാസികൾക്ക് ഒപ്പമായിരുന്നു പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും. ഷെൽട്ടർ ഹോം നിർമ്മിക്കുന്നതിന് ഹാരീസ് ബീരാന്റെ എം.പി ഫണ്ടിൽ നിന്ന് 20ലക്ഷം രൂപ അനുവദിക്കാൻ ധാരണയായി. ആന്റോ ആന്റണി എം.പിയുടെ ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കും. ഗ്രാമവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾ ഉദ്യോഗസ്ഥരെ വിളിച്ച് തത്സമയം പരിഹരിച്ചു. ഗ്രാമവാസികളുടെ കലാപരിപാടികൾ കണ്ടശേഷമാണ് ചെന്നിത്തല മടങ്ങിയത്.
കോൺഗ്രസ് നേതാക്കളായ പ്രൊഫ.പി.ജെ കുര്യൻ,ഷാനിമോൾ ഉസ്മാൻ,പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,അഡ്വ.ബി. ബാബുപ്രസാദ്,ജോസഫ് വാഴയ്ക്കൻ,അഡ്വ.വർഗീസ് മാമ്മൻ,അഡ്വ.എൻ.ഷൈലാജ്,മാന്നാർ അബ്ദുൾ ലത്തീഫ്,അഡ്വ.രജി തോമസ്,കെ.പി വിജയൻ,ഈപ്പൻകുര്യൻ,അഡ്വ.രാജേഷ് ചാത്തങ്കരി,സാം ഈപ്പൻ,റോജി കാട്ടാശേരി,അനുജോർജ്, ഇ,ഷംസുദ്ദീൻ,വെട്ടൂർ ജ്യോതിപ്രസാദ്,സുരേഷ് ബാബു പാലാഴി,അരുന്ധതി അശോക്,മിനിമോൾ ജോസ്,ഏലിയാമ്മ തോമസ്,അഡ്വ.ബിനു വി.ഈപ്പൻ,സണ്ണിതോമസ്,റിങ്കുചെറിയാൻ,അനീഷ് വരിക്കണ്ണാമല,എം.ജി.കണ്ണൻ,റോബിൻ പരുമല തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |