കൊച്ചി: യു.എ.ഇയിലെ ചെക്കു കേസുമായി തന്റെ മുൻ മാനേജർ അരുൾദാസിന് ഒരു ബന്ധവുമില്ലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ചെറുപ്പം മുതലേ എന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൾദാസ്. സഹോദരതുല്യനാണ്. എന്നെ കുടുക്കാൻ വേണ്ടി ഒന്നും അദ്ദേഹം ചെയ്യില്ലെന്ന് ഉത്തമ ബോദ്ധ്യമുണ്ട്. 14 വർഷം മുമ്പ് ദുബായിലെ ഓഫീസിൽ നിരവധി പേർ ജോലി ചെയ്തിരുന്നു. അവരിൽ ആരെങ്കിലുമാകാം എന്റെ പഴയ ചെക്കുകൾ പാരാതിക്കാരന് കൈമാറിയിട്ടുണ്ടാവുക. അരുൾ ദാസിനെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കേണ്ട ഒരു കാര്യവുമില്ലെന്നും തുഷാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |