സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെയും മുൻ ട്രഷറർ കെ.കെ.ഗോപിനാഥനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
ഇരുവർക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ലിമിറ്റഡ് കസ്റ്റഡിയായി മൂന്ന് ദിവസം ഹാജരാകണമെന്ന ഉപാധിയോടെയായിരുന്നു ജാമ്യം .ഇതനുസരിച്ച് തിങ്കളാഴ്ച മുതലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൾ ഷെരീഫ് മുമ്പാകെ ഇരുവരും ഹാജരായി ചോദ്യം ചെയ്യലിന് വിധേയമായത്.
ആദ്യ ദിവസം കെ.കെ. ഗോപിനാഥനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുക്കാനായെങ്കിലും അടുത്ത ദിവസം ഡി സി സി പ്രസിഡന്റിനെ ഓഫിസിലെത്തിച്ച് പരിശോധന നടത്തി. എന്നാൽ കേസിന് ഗുണകരമാകുന്ന രേഖകളൊന്നും കണ്ടെടുക്കാനായില്ല . മൂന്ന് ദിവസവും ഇരുവരെയും രാവിലെ 10 മണി മുതൽ 4 മണി വരെ ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും ചോദ്യം ചെയ്തു. . അതേസമയം കേസിലെ ഒന്നാം പ്രതി ഐ സി. ബാലകൃഷ്ണൻ എം എൽ എ ഇന്ന് മുതൽ മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |