ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ക്ഷേമ സംരംഭങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ, ഭരണം പുനർനിർവചിക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ എന്നിയെ കുറിച്ചും രാഷ്ട്രപതി പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിലൂടെ ഭരണത്തിലെ സ്ഥിരതയെ പ്രോത്സാഹിപ്പിക്കാനും നയപരമായ സ്തംഭനാവസ്ഥ തടയാനും സാമ്പത്തിക ഭാരം കുറയ്ക്കാനും ഒരു പരിധി വരെ കഴിയും. ധീരവും ദീർഘവീക്ഷണമുള്ളതുമായ സാമ്പത്തിക പരിഷ്കാരങ്ങൾ വരും വർഷങ്ങളിലും പുരോഗതിയുടെ ഈ പ്രവണതയെ നിലനിർത്തും. ക്ഷേമം എന്ന ആശയത്തെ ഈ സർക്കാർ പുനർനിർവചിച്ചു. അടിസ്ഥാന ആവശ്യങ്ങൾ അവകാശമാക്കി. കൊളോണിയൽ ചിന്താഗതി മാറ്റാനുള്ള യോജിച്ച ശ്രമങ്ങൾക്കും നാം സമീപകാലത്ത് സാക്ഷ്യം വഹിച്ചു. ആഗോളരംഗത്ത് ഇന്ത്യ വികസനത്തിന്റെ വ്യക്തമായ ഇടം കണ്ടെത്തി',- രാഷ്ട്രപതി വ്യക്തമാക്കി.
ഒളിമ്പിക്സിലെയും പാരാലിമ്പിക്സിലെയും രാജ്യത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാണിച്ച രാഷ്ട്രപതി കായികരംഗത്ത് ഇന്ത്യയുടെ ശ്രദ്ധേയമായ മുന്നേറ്റങ്ങളെയും അഭിനന്ദിച്ചു. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായി മാറിയ ഡി ഗുകേക്ഷിനെയും രാഷ്ട്രപതി പ്രശംസിച്ചു. ഇന്ത്യക്കാരെന്ന പൊതുസ്വത്വത്തിന്റെ അടിത്തറ പാകുന്നതും ഒരു കുടുംബമെന്ന നിലയിൽ നമ്മെ ബന്ധിപ്പിക്കുന്നതും ഭരണഘടനയാണെന്നും രാഷ്ട്രപതി പറഞ്ഞു.
Full text of the address of President Droupadi Murmu on the eve of 76th Republic Day
— President of India (@rashtrapatibhvn) January 25, 2025
English: https://t.co/Jwp3aMZbQT
Hindi: https://t.co/Dze8z8Qk7T pic.twitter.com/0993CsGFgm
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |