ഡിസംബർ 28, ജനുവരി 11, 25 തീയതികളിൽ നടത്തിയ പൊതുപ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മതിയായ കാരണമുള്ളവർക്ക്
ഫെബ്രുവരി 8ന് നടക്കുന്ന നാലാംഘട്ട പരീക്ഷ എഴുതാൻ അവസരം നൽകും.
അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തിയ പരീക്ഷയുണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കണം. അപകടം പറ്റി
ചികിത്സയിലുള്ളവർ/അസുഖബാധിതർ, പ്രസവ സംബന്ധമായ രോഗങ്ങളുള്ളവർ, ഗർഭിണിയായി യാത്രാബുദ്ധിമുട്ടുള്ളവർ, ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ തുടങ്ങിയവർ ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. പരീക്ഷാതീയതിയിൽ സ്വന്തം വിവാഹം നടന്ന ഉദ്യോഗാർത്ഥികളും ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തരും പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ലാ
ഓഫീസിൽ തെളിവ് സഹിതം അപേക്ഷിക്കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.എഫ് വിഭാഗത്തിലാണ് നൽകേണ്ടത്. 31ന് വൈകിട്ട് 5.15 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2546260, 246
അഭിമുഖം
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം) (കാറ്റഗറി നമ്പർ 708/2023) തസ്തികയിലേക്ക് 29 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പ്രമാണപരിശോധന
കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ അസിസ്റ്റന്റ് കമ്പൈലർ (കാറ്റഗറി നമ്പർ 257/2023) തസ്തികയിലേക്ക് 29ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
അഭിമുഖം നടത്തും
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസിൽ പ്യൂൺ/വാച്ച്മാൻ (ഒ.ബി.സി.) (കാറ്റഗറി നമ്പർ 265/2024) തസ്തികയിലേക്ക് അഭിമുഖം നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക
കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി) (കാറ്റഗറി നമ്പർ 32/2024), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ) (കാറ്റഗറി നമ്പർ 641/2023), (ഡ്രസ്സ് മേക്കിംഗ്) (കാറ്റഗറി നമ്പർ 642/2023),4. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയിലറിംഗ് ആൻഡ് ഗാർമന്റ് മേക്കിംഗ് ട്രെയിനിംഗ് സെന്റർ (കാറ്റഗറി നമ്പർ 687/2023), ഇൻഷ്വറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റഗറി നമ്പർ 4/2024), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ
500/2023), ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 700/2022) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |