തിരുവനന്തപുരം: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി നെന്മാറയിൽ രണ്ടുപേരെ വെട്ടിക്കൊന്ന സംഭവം എന്നും നടുക്കുന്ന ഓർമ്മയാണ്. 'ദൃശ്യം" മോഡൽ മുതൽ കഷായക്കൊല വരെയുള്ള കൊലപാതകങ്ങളെക്കുറിച്ച് അമ്പരപ്പോടെയാണ് മലയാളികൾ കേട്ടത്.മനോരോഗികളായ ക്രിമിനലുകൾക്ക് നാട്ടിൽ സ്വൈരമായി വിഹരിക്കാൻ തടസ്സമില്ലാതായി!
കാലത്തിനൊപ്പം കുറ്റകൃത്യങ്ങളുടെ രീതിയും മാറുന്നു. സത്രീകൾക്കുനേരെയുള്ള അതിക്രമം സംസ്ഥാനത്ത് വർദ്ധിച്ചു. ലഹരി ഉപഭോഗവും മാറിയ ജീവിത സാഹചര്യങ്ങളും കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായി. 2021ൽ 5,695 ലഹരിക്കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2022ൽ ഇത് 26,619 ആയി. മൂന്നിരട്ടിയോളം വർദ്ധന. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ ഔദ്യോഗിക കണക്കു നോക്കിയാൽ അമ്പരന്നുപോകും.
രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ
2020- 1,49,099
2021- 1,42,643
2022- 2,35,858
2023- 2,58,538
2024- 1,98,234
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ
2020- 12,659
2021- 16,199
2022- 18,943
2023- 18,980
2024- 18,887
കൊലപാതകങ്ങൾ
2020- 306
2021- 337
2022- 334
2023- 352
2024- 335
ലഹരി കേസുകൾ
2020- 4,968
2021- 5,695
2022- 26,619
2023- 30,697
2024- 27,530
പോക്സോ കേസ്
2020- 3,042
2021- 3,516
2022- 4,518
2023- 4,641
2024- 4,594
സൈബർ കേസ്
2020- 426
2021- 626
2022- 773
2023- 3,295
2024(നവംബർ വരെ)- 3,581
'ലഹരി ഉപഭോഗം തന്നെയാണ് കുറ്റകൃത്യങ്ങൾ പെരുകാനുള്ള കാരണം. സമൂഹ മാദ്ധ്യമങ്ങൾ നൽകുന്ന തെറ്റായ സന്ദേശങ്ങൾ യുവാക്കളെ വഴിതെറ്റിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുംനേരെയുള്ള അതിക്രമങ്ങളിൽ കർശന നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണം".
-എസ്.എം. വിജയാനന്ദ്, മുൻ ചീഫ് സെക്രട്ടറി
'ലഹരി പദാർത്ഥങ്ങളുടെ വ്യാപനം തടയണം. യുവാക്കൾ ലഹരിയിലേക്ക് വഴുതിവീഴുന്നു എന്ന സൂചന കാണുമ്പോഴേ ഇടപെടണം. രാഷ്ട്രീയ പാർട്ടികളുടെ യുവജന വിഭാഗങ്ങൾക്ക് ഇതിനെതിരെ ക്രിയാത്മകമായി ഇടപെടാനാവും.
- ഡോ. സി.ജെ.ജോൺ, സൈക്യാട്രിസ്റ്റ്
ലഹരി മാഫിയകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. കൃത്യമായ
നടപടികൾ
സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക്
ഇത് വഴിവയ്ക്കും
-ഹേമചൻ ഐ.പി.എസ്,
മുൻ ഡി.ജി.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |