തൃശൂർ: കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണത്തിൽ സാക്ഷിയായിരുന്ന തന്നെ ഇ.ഡി മൊഴിയെടുക്കാൻ വിളിച്ചിട്ടില്ലെന്ന് ബി.ജെ.പിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ പറഞ്ഞു. തനിക്കറിയാവുന്നതെല്ലാം കോടതിയിൽ പറഞ്ഞിട്ടുണ്ട്. ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കുഴൽപ്പണം കടത്തിയത്. കടത്തിയ പണം ഭൂമി വാങ്ങാനും കാർ വാങ്ങാനും ഉപയോഗിച്ചു. സംയുക്ത സംരംഭങ്ങളും തുടങ്ങി. ഇക്കാര്യങ്ങളുടെ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടുണ്ട്. കേരള പൊലീസ് രഹസ്യ മൊഴിയെടുത്ത് ഒന്നരമാസമായിട്ടും അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |