
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര വികസന ജാഥയുടെ നിലമ്പൂരിലെ സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി.അൻവർ പറഞ്ഞു. പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കവളപ്പാറയിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ച് നൽകിയ 10 വീടുകളുടെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഔദ്യോഗികമായി ക്ഷണിച്ചോയെന്ന ചോദ്യത്തിന്, മലയോരത്തെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് സമരമെന്നും ഇതിൽ പങ്കെടുക്കാൻ ക്ഷണം ആവശ്യമില്ലെന്നുമായിരുന്നു മറുപടി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം എന്നിവർക്കൊപ്പമാണ് അൻവർ പരിപാടിയിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |