തിരുവനന്തപുരം: മെഡിക്കൽ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനം അഖിലേന്ത്യാ അടിസ്ഥാനത്തിലാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഗുണകരമെന്ന് വിലയിരുത്തൽ. മലയാളികൾക്ക് രാജ്യത്തെവിടെയും പഠിക്കാൻ അവസരമൊരുങ്ങും. നീറ്റിൽ മുന്നിലെത്തിയവർക്ക് ചുരുങ്ങിയ ഫീസുള്ള കോളേജുകളിൽ പഠനാവസരം ലഭ്യമാവുമെന്ന് ആരോഗ്യ സർവകലാശാലാ വി.സിയും മെഡിക്കൽ കൗൺസിൽ അംഗവുമായ ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു. അതേസമയം,മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ പി.ജി പഠനത്തിനെത്തുന്നവർ കുറവാണ്. അഖിലേന്ത്യാ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകളിൽ മലയാളികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ പ്രവേശനം ലഭിക്കുന്നുണ്ട്. നിലവിൽ 50 അഖിലേന്ത്യാ ക്വാട്ട ഗവ. മെഡിക്കൽ കോളേജിൽ മാത്രമാണ്. ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളിൽ 35ശതമാനം മൈനോരിറ്റി ക്വോട്ടയും 15ശതമാനം എൻ.ആർ.ഐ ക്വോട്ടയുമുണ്ട്. 50ശതമാനം സീറ്റുകളിലാണ് എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റ്. ഇക്കാര്യത്തിലും സംവരണം തുടരുമോയെന്നതിലും വ്യക്തത വരേണ്ടതുണ്ട്. ഉത്തരവ് മെഡിക്കൽ കമ്മിഷൻ പരിശോധിച്ച് മാർഗനിർദ്ദേശം പുറത്തിറക്കുമെന്നും കുന്നുമ്മേൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |