കൊൽക്കത്ത: ബംഗാളിൽ വിവാദമായി പ്രൊഫസർ- വിദ്യാർത്ഥി വിവാഹം. കോളേജ് ക്ലാസ് മുറിയിൽവച്ച് വിവാഹം കഴിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ സർവകലാശാല അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രൊഫസർ അവധിയിലാണ്. നാദിയ എന്ന സ്ഥലത്തെ ഹരിൻഘട്ട ടെക്നോളജി കോളജിലെ സൈക്കോളജി വിഭാഗത്തിലാണ് സംഭവം. പായൽ ബാനർജിയെന്ന പ്രൊഫസറും വിദ്യാർത്ഥിയുമാണ് വീഡിയോയിലുള്ളത്. വിവാഹ വസ്ത്രവും പൂമാലയും അണിഞ്ഞുനിൽക്കുന്ന പ്രൊഫസറെ ഇതിൽ കാണാം. ഹൽദി ഉൾപ്പെടെ ചടങ്ങുകൾ, കത്തിച്ചുവച്ച മെഴുകുതിരിക്കുമുന്നിൽ ഇരുവരും ഏഴു തവണ വട്ടം ചുറ്റുന്നു. വിദ്യാർത്ഥി പ്രൊഫസറുടെ നെറുകയിൽ സിന്ദൂരം ചാർത്തുകയും റോസാപ്പൂ നൽകുകയും ചെയ്യുന്നു.
സർവകലാശാലയുടെ ലെറ്റർഹെഡിൽ ഇരുവരും ഭാര്യാഭർത്താക്കന്മാരായി അംഗീകരിക്കുന്നതായി ഒപ്പിട്ട രേഖയും പുറത്തുവന്നു. ഇരുഭാഗത്തുനിന്നും മൂന്നുവീതം സാക്ഷികൾ ഇതിൽ ഒപ്പുവച്ചിട്ടുണ്ട്. യഥാർത്ഥ വിവാഹമല്ലെന്നും പഠനാവശ്യങ്ങൾക്കായി ചിത്രീകരിച്ചതാണെന്നുമാണ് പ്രൊഫസറുടെ വിശദീകരണം. ചില പാഠഭാഗങ്ങൾ
വ്യക്തമാക്കുന്നതിനുവേണ്ടി നടത്തിയ നാടകമാണത്. വിഡിയോ പുറത്തുവിട്ടത് തന്നെ അപമാനിക്കാനാണെന്നും അവർ പറയുന്നു. എന്നാൽ, വീഡിയോയിലുള്ള വിദ്യാർത്ഥിയുടെ പ്രതികരണം ലഭ്യമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |