ഇന്നായിരുന്നു മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് നടന്നത്. ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ട്. അതിലൊന്നാണ് 'മഖാന' ബോർഡ് രൂപീകരിക്കുമെന്നത്.
മഖാന എന്ന പേര് മലയാളികൾക്ക് അത്ര സുപരിചിതമല്ല. താമരവിത്ത് എന്ന വാക്കാണ് അവർക്ക് സുപരിചിതം. സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന. ഈ പ്രത്യേകതരം താമരവിത്ത് പ്രോട്ടീനുകളുടെ കലവറയാണ്. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, മഗ്നീഷ്യം, അയേൺ എന്നിവയൊക്കെ മഖാനയിൽ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവരുടെ സുഹൃത്തു കൂടിയാണ് മഖാന. ഇതിൽ കലോറി വളരെ കുറവാണ്. രക്തസമ്മർദം നിയന്ത്രിക്കാനും ചർമ സംരക്ഷണത്തിനുമൊക്കെ മഖാന സഹായിക്കുന്നു. മാത്രമല്ല മഖാന മസാല പോലുള്ള വിഭവങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാനും സാധിക്കും.
മഖാന മസാല തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
നെയ്യ്
മഖാന
കാശ്‌മീരി മുളകുപൊടി
ഉപ്പ്
മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പത്ത് വച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിക്കൊടുക്കുക. വേണമെങ്കിൽ കുറച്ച് കുരുമുളക് പൊടിയും ചേർത്ത് കൊടുക്കാം. ഇനി അതിലേക്ക് മഖാന ചേർത്ത് നന്നായി ഇളക്കിക്കൊടുക്കണം. തീ ചെറിയ ഫ്ളെയിമിലായിരിക്കണം. മഖാന ക്രിസ്‌പിയാകുന്നതുവരെ ഇങ്ങനെ ചെയ്യണം. ശേഷം അടുപ്പിൽ നിന്ന് മാറ്റാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |