പ്രോട്ടീൻ കലവറ എന്നറിയപ്പെടുന്ന സോയാബീൻ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പയർ വർഗമാണ്. പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ള സോയ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ചിക്കൻ വിഭവം പോലെ സോയ ചങ്ക്സ് തയ്യാറാക്കി കഴിക്കാവുന്നതിനാൽ സസ്യാഹാരികൾക്കും അല്ലാത്തവർക്കും ഇത് ഒരുപോലെ ഇഷ്ടമാകും.
റെഡ് മീറ്റ്, ചിക്കൻ, മുട്ട, പാൽ ഉത്പന്നങ്ങൾ, മത്സ്യം എന്നിവയിൽ നിന്ന് ലഭിക്കുന്നതിന് സമാനമായ പ്രോട്ടീനുകൾ സോയയിൽ നിന്ന് ലഭിക്കുമെന്നതിനാൽ സസ്യഭുക്കുകൾക്ക് ഇത് ഇടയ്ക്കിടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് സോയ ചങ്ക്സ്. പലരുടെയും ഡയറ്റിന്റെ ഇത് ഉൾപ്പെടുന്നുണ്ട്.
ചില സോയ ചങ്കിൽ പുഴു ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. പുറമേ കാണില്ലെങ്കിലും സോയ ചങ്കിസിന്റെ ഉള്ളിൽ പുഴു കാണാൻ സാദ്ധ്യതയുണ്ട്. പലപ്പോഴും വേവിക്കുമ്പോഴായിരിക്കും പുഴുക്കൾ പുറത്തേക്ക് വരുക. ചിലത് ഉള്ളിൽ ഇരുന്ന് ചത്തുപോവുകയും ചെയ്യുന്നു. അതിനാൽ സോയ ചങ്ക്സ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കാലാവസ്ഥ വ്യതിയാനം, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചരക്കുകൾ മാറ്റുമ്പോൾ, പഴകുമ്പോൾ, അമിതമായി ചൂടും ഈർപ്പവും തട്ടുന്നത്, കേടായ വിത്ത് ഉപയോഗിക്കുന്നത്, ദിവസങ്ങളോളം പുറത്ത് തുറന്ന് വയ്ക്കുന്നത് ഈ കാരണങ്ങൾ കൊണ്ടെല്ലാം സോയ ചങ്ക്സിൽ പുഴു വരാം.
ശ്രദ്ധിക്കണം
സോയ ചങ്ക്സ് നല്ലതുപോലെ കഴുകിയതിന് ശേഷം നല്ല തിളച്ച വെള്ളത്തിൽ കുതിരാൻ വയ്ക്കുക. അര മണിക്കൂർ കഴിയുമ്പോൾ ഈ വെള്ളത്തിൽ നിന്നും സോയ ചങ്ക്സ് മാറ്റുക. അതിന് ശേഷം രണ്ടായി മുറിച്ച് പുഴു ഇല്ലെന്ന് ഉറപ്പാക്കുക. എന്നിട്ട് കറിവയ്ക്കുന്നതാണ് നല്ലത്. സോയ ചങ്കസ് വറുത്ത് കഴിക്കുന്നത് കുറയ്ക്കുക, പുഴു ഉണ്ടെങ്കിൽ അറിയാൻ കഴിയില്ല. വീട്ടിൽ സോയ ചങ്കസ് വാങ്ങിച്ചാൽ രണ്ട് ദിവസത്തിൽ തന്നെ കറിവച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |