ഇന്ത്യ - ഇംഗ്ളണ്ട് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന് മുംബയ്‌യിൽ
ഫോമിലേക്ക് തിരിച്ചെത്താൻ സഞ്ജുവിന് അവസാന അവസരം
മുംബയ് : പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലെത്തിയതിനാൽ മത്സരഫലത്തിന് പ്രാധാന്യമില്ലെങ്കിലും ഇന്ത്യൻ ബാറ്റർമാരായ സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് തുടങ്ങിയവർക്ക് ഫോം വീണ്ടെടുക്കാനുളള അവസാന അവസരമായി ഇന്ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഇംഗ്ളണ്ടിനെതിരായ അവസാന ട്വന്റി-20 മത്സരം നടക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ ചേസ് ചെയ്ത് ജയിച്ചിരുന്നു. മൂന്നാം മത്സരത്തിൽ ഇംഗ്ളണ്ട് ജയിച്ചപ്പോൾ കഴിഞ്ഞരാത്രി പൂനെയിൽ നടന്ന നാലാം മത്സരത്തിൽ 15 റൺസിന് ജയിച്ച് ഇന്ത്യ പരമ്പര നേടുകയായിരുന്നു.
പൂനെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 181/9 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇംഗ്ളണ്ടിന്റെ മറുപടി 19.4 ഓവറിൽ 166ൽ അവസാനിക്കുകയായിരുന്നു. 12 റൺസെടുക്കുന്നതിനിടയിൽ സഞ്ജു(1),തിലക് (0), സൂര്യകുമാർ (0) എന്നിവരെ സാഖിബിന്റെ ഒരേ ഓവറിൽ നഷ്ടപ്പെട്ട ഇന്ത്യയെ അഭിഷേക് ശർമ്മ(29), ഹാർദിക് പാണ്ഡ്യ(53), ശിവം ദുബെ (53),റിങ്കു സിംഗ്(30) എന്നിവർ ചേർന്നാണ് 181ലെത്തിച്ചത്. മറുപടി ബാറ്റിംഗിൽ 11 ഓവറിൽ 94/3 എന്ന നിലയിലായിരുന്ന ഇംഗ്ളണ്ടിന്റെ താളം തെറ്റിച്ചത് ശിവം ദുബെയ്ക്ക് കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഹർഷിത് റാണയാണ്. നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് റാണ തന്റെ അരങ്ങേറ്റ മത്സരത്തിൽ നേടിയത്.
26,5,3,1
എന്നിങ്ങനെയാണ് കഴിഞ്ഞ നാലുമത്സരങ്ങളിൽ സഞ്ജുവിന്റെ സ്കോറിംഗ്.
0,12,14,0
എന്നിങ്ങനെയാണ് കഴിഞ്ഞ നാലുമത്സരങ്ങളിലെ സൂര്യകുമാർ യാദവിന്റെ സ്കോറിംഗ്.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ),സഞ്ജു, അഭിഷേക് ശർമ്മ,തിലക് വർമ്മ,നിതീഷ് കുമാർ റെഡ്ഡി,മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,ധ്രുവ് ജുറേൽ,റിങ്കു സിംഗ്,ഹാർദിക് പാണ്ഡ്യ,അക്ഷർ പട്ടേൽ,രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി,വാഷിംഗ്ടൺ സുന്ദർ.
ഇംഗ്ളണ്ട് : ജോസ് ബട്ട്‌ലർ(ക്യാപ്ടൻ),ഫിൽ സാൾട്ട്,ബെൻ ഡക്കറ്റ്,ഹാരി ബ്രൂക്ക് ലിയാം ലിവിംഗ്സ്റ്റൺ,ജേക്കബ് ബെതേൽ,ജാമി ഓവർടൺ,ഗസ് അറ്റ്‌കിൻസൺ,ജൊഫ്ര ആർച്ചർ,ആദിൽ റഷീദ്,മാർക്ക് വുഡ്,ജാമീ സ്മിത്ത്,ബ്രൈഡൻ കാഴ്സ്,രെഹാൻ അഹമ്മദ്,സാക്കിബ് മഹ്‌മൂദ്.
7 pm മുതൽ സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോട്ട്‌സ്റ്റാറിലും ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |