കയ്റോ: ഏത് സാഹചര്യമായാലും ഗാസയിലെ പാലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് മാറ്റില്ലെന്ന് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഗാസ അഭയാർത്ഥികളെ ജോർദ്ദൻ, ഈജിപ്റ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.
പിന്നാലെയാണ് ഇതിനെതിരെ ഏകീകൃത നിലപാട് വ്യക്തമാക്കി അറബ് രാജ്യങ്ങൾ രംഗത്തെത്തിയത്. ഈജിപ്റ്റിലെ കയ്റോയിൽ അറബ് വിദേശകാര്യ മന്ത്രിമാർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഗാസ തകർന്നടിഞ്ഞെന്നും എല്ലാം ശരിയാക്കണമെങ്കിൽ അവിടുത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം എന്നുമാണ് അടുത്തിടെ ട്രംപ് പ്രതികരിച്ചത്.
ട്രംപിനെതിരെ ഹമാസും രംഗത്തെത്തിയിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയുടെ പുനർനിർമ്മാണം ചർച്ച ചെയ്യാൻ യു.എന്നുമായി ചേർന്ന് ഒരു അന്താരാഷ്ട്ര കോൺഫറൻസ് നടത്താൻ ഈജിപ്റ്റിന് പദ്ധതിയുണ്ട്. തീയതി പ്രഖ്യാപിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |