ന്യൂഡൽഹി: പന്ത്രണ്ട് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി പൂർണമായും ഒഴിവാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഏറെ വ്യക്തതയുണ്ടായിരുന്നെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ബഡ്‌ജറ്റിൽ ഇടത്തരക്കാർക്കായി എന്തെങ്കിലും ചെയ്യണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതേസമയം ധനമന്ത്രാലയം ബോർഡിനെയും ഉദ്യോഗസ്ഥരെയും ഇക്കാര്യം ബോദ്ധ്യപ്പെടുത്താൻ ബുദ്ധിമുട്ടിയെന്ന് മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ അനുകൂലമായതിന് ശേഷമാണ് നിർദേശവുമായി മുന്നോട്ടുപോയത്. സത്യസന്ധരായ നികുതിദായകരിൽ സർക്കാരിൽ വിശ്വാസമേറെയാണ്. ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ തയ്യാറാക്കി, ജനങ്ങളുടെ ബഡ്‌ജറ്റാണിതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ഇടത്തരക്കാരുടെ ശബ്ദം സർക്കാർ കേട്ടുവെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കി. നികുതി സമ്പ്രദായം ലളിതവും സുതാര്യവുമാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |