ന്യൂഡൽഹി: ജനപ്രിയ മോഡലായ ഹോണ്ട സിറ്റിയുടെ പുതിയ അപെക്‌സ് എഡിഷ൯ അവതരിപ്പിച്ച് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്. ഹോണ്ട സിറ്റിയുടെ വി, വി.എക്സ് ഗ്രേഡുകളെ അടിസ്ഥാനമാക്കി മാനുവൽ ട്രാ൯സ്മിഷ൯ (എംടി), കണ്ടിന്യുവസ്ലി വേരിയബിൾ ട്രാ൯സ്മിഷ൯ (സി.വി.ടി) എന്നിവയിൽ അപെക്‌സ് എഡിഷ൯ ലഭിക്കും. 1998ൽ ഇന്ത്യ൯ റോഡുകളിൽ അവതരിപ്പിച്ചത് മുതൽ വിവിധങ്ങളായ രൂപകൽപ്പനാ പരിണാമങ്ങളിലും സാങ്കേതിക നവീകരണങ്ങളിലും ഉപഭോക്താക്കളുടെ മനം കവർന്ന വാഹനമാണ്. സിറ്റിയുടെ സ്റ്റൈലിഷും സുഖകരവുമായ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയും വി, വി.എക്‌സ് ഗ്രേഡുകൾക്ക് കൂടുതൽ മൂല്യം പകർത്തുന്ന അപെക്‌സ് എഡിഷ൯ എല്ലാ കളർ ഓപ്ഷനുകളിലും ലഭ്യമാക്കുന്നത് നവീകരണങ്ങളുടെ പുതിയ പ്രീമിയം പാക്കേജാണ്.
ഇന്ത്യയിലെ ഏറ്റവും വിജയകരമായ ബ്രാൻഡാണ് ഹോണ്ട സിറ്റിയെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹ്ൽ പറഞ്ഞു.
പ്രധാന സവിശേഷതകൾ
• ബീജ് പശ്ചാത്തലത്തിൽ ആഡംബരപൂർണമായ അകത്തളം
• പ്രീമിയം ലെതറൈറ്റ് ഇ൯സ്ട്രുമെന്റ് പാനൽ
• ലെതറൈറ്റ് കൺസോൾ ഗാർണിഷ്
• പ്രീമിയം ലെതറൈറ്റ് ഡോർ പാഡിംഗ്
• ഇ൯സ്ട്രുമെന്റ് പാനലിലും ഡോർ പോക്കറ്റിലുമായി ഏഴ് നിറങ്ങളിൽ റിഥമിക് ആംബിയന്റ് ലൈറ്റുകൾ
• അപെക്‌സ് എഡിഷ൯ എക്‌സ്‌ക്ലൂസീവ് സീറ്റ് കവറുകളും കുഷ്യനുകളും
• ഫെ൯ഡറുകളിൽ അപെക്‌സ് എഡിഷ൯ ബാഡ്‌ജ്
വില
ഹോണ്ട സിറ്റി സ്റ്റാ൯ഡേഡ് വേരിയന്റ് എക്‌സ് ഷോറൂം (ഡൽഹി)
വി.എം.ടി 13.05 ലക്ഷം മുതൽ
വി.സി.വി.ടി 14.3 ലക്ഷം മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |