മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭ പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് പൂർത്തിയായത്. മോഹൻലാൽ ഉൾപ്പെടെയുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ച് പാക്കപ്പ് ആഘോഷിച്ചു.
നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്ട് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്.
മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ചിത്രം പാൻ ഇന്ത്യൻ തലത്തിലും ആഗോള തലത്തിലും വമ്പൻ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നു.
ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്ത വൃഷഭ തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പ്രദർശനത്തിന് എത്തും. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി.കെ പദ്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് നിർമ്മാണം.
പി.ആർ. ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |